മൊണ്ടാന വൈദികനെ ഗ്രേറ്റ് ഫോൾസ് – ബില്ലിംഗ്സ് രൂപതയുടെ സഹായമെത്രാനായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

ഫാ. ജെഫ്രി ഫ്ലെമിംഗിനെ ഗ്രേറ്റ് ഫോൾസ് – ബില്ലിംഗ്സ് രൂപതയുടെ സഹായമെത്രാനായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. 56 -കാരനായ ഫാ. ഫ്ലെമിംഗ്, 2020 മുതൽ വെസ്റ്റേൺ മൊണ്ടാനയിലെ ഹെലേന രൂപതാ ക്യൂറിയയുടെ ചാൻസലറും മോഡറേറ്ററുമാണ്.

ഏകദേശം 30 വർഷമായി അദ്ദേഹം ഹെലേന രൂപതാ വൈദികനാണ്. സഹായമെത്രാനെന്ന നിലയിൽ ഫാ. ഫ്ലെമിംഗ്, ഗ്രേറ്റ് ഫോൾസ് – ബില്ലിംഗ്‌സ് രൂപതയുടെ  നിലവിലെ ബിഷപ്പായ മൈക്കിൽ വാർഫെലിനൊപ്പമാണ് പ്രവർത്തിക്കേണ്ടത്. 73 -കാരനായ ബിഷപ്പ് വാർഫെൽ 2008 ജനുവരി മുതൽ കിഴക്കൻ മൊണ്ടാന രൂപതയുടെ ബിഷപ്പായി സേവനമനുഷ്ഠിക്കുകയാണ്.

മൊണ്ടാനയിലെ ബില്ലിംഗ്‌സിലാണ് ഫാ.ഫ്ലെമിംഗ് ജനിച്ചത്. 1966 -ൽ അദ്ദേഹം ഹെലേനയിലെ കരോൾ കോളേജിൽ നിന്ന് മതപഠനത്തോടൊപ്പം ദൈവശാസ്ത്രവും പഠിച്ചു. ഒറിഗോണിലെ മൗണ്ട് ഏഞ്ചൽ സെമിനാരിയിൽ നിന്ന് വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.വാഷിംഗ്ടൺ ഡിസിയിലെ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നിന്ന് അദ്ദേഹം കാനോൻ നിയമത്തിൽ ലൈസൻസും നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.