റോമൻ കൂരിയയുടെ ഡിക്കസ്സ്ട്രി അംഗങ്ങളായി കർദ്ദിനാൾ ഫിലിപ്പ് നേരിയെയും കർദ്ദിനാൾ ആന്റണി പൂളയെയും നിയമിച്ച് പാപ്പാ

സിസിബിഐയുടെ പ്രസിഡന്റായ കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറോയെ സുവിശേഷവൽക്കരണത്തിനുള്ള ഡിക്കാസ്റ്ററിയിലെ അംഗമായും കർദ്ദിനാൾ ആന്റണി പൂളയെ സമഗ്രമായ മനുഷ്യവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കസ്റ്ററിയുടെ അംഗങ്ങളിൽ ഒരാളായും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. 2022 ഒക്ടോബർ ഏഴിനാണ് ഈ നിയമനം നടന്നത്.

2022 ഓഗസ്റ്റ് 27-നാണ് ഇന്ത്യയിൽ നിന്നുള്ള ഈ രണ്ട് കർദ്ദിനാളുമാരും സ്ഥാനമേറ്റത്. കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറോ 1953 ജനുവരി 20-ന് ജനിച്ച് 1979 ഒക്ടോബർ 28-ന് വൈദികനായി. 1993 ഡിസംബർ 20-ന് ഗോവയിലെ ദാമൻ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2003 -ൽ ഗോവയിലെയും ദാമന്റെയും ആർച്ച് ബിഷപ്പായും അദ്ദേഹം സ്ഥാനമേറ്റു. 31-ാമത് പ്ലീനറി അസംബ്ലിയിൽ വച്ച് അദ്ദേഹം കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കർദ്ദിനാൾ ആന്റണി പൂള 1961 നവംബർ 15 ന് ആന്ധ്രാപ്രദേശിലെ ചിന്ദുകൂറിൽ ജനിച്ച് 1992 ഫെബ്രുവരി 20 ന് വൈദികനായി. 2008 ഫെബ്രുവരി എട്ടിന് കുർണൂൽ ബിഷപ്പായി നിയമിതനായി. 2020 നവംബർ 19-ന് ഹൈദരാബാദ് ആർച്ച് ബിഷപ്പായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.