ക്ലീവ്‌ലാന്റ് രൂപതയ്ക്ക് പുതിയ സഹായമെത്രാനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

ഫാ. മൈക്കൽ വൂസ്റ്റിനെ ക്ലീവ്‌ലാന്റ് രൂപതയുടെ പുതിയ സഹായമെത്രാനായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. മേയ് ഒൻപതിന് വത്തിക്കാനാണ് ഈ വാർത്ത പുറത്തുവിട്ടത്.

1958 സെപ്തംബർ 17-ന് ക്ലീവ്‌ലാൻഡിൽ ജനിച്ച വൂസ്റ്റ് 1984-ലാണ് വൈദികനായി അഭിഷിക്തനായത്. രൂപതയുടെ വൊക്കേഷൻ ഓഫീസിന്റെ അസിസ്റ്റന്റ് ഡയറക്ടറായും മാഡിസണിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഇടവകയുടെ വികാരിയായും ഫാ. വൂസ്റ്റ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 63-കാരനായ ഇദ്ദേഹം 20 വർഷത്തിലേറെയായി ഒഹിയോയിലെ ക്ലീവ്‌ലാൻഡിലുള്ള സെന്റ് മേരി സെമിനാരിയിൽ ദൈവശാസ്ത്ര പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മെത്രാഭിഷേകം ആഗസ്റ്റ് നാലിന് സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.