യുദ്ധം നിർത്താനുള്ള എല്ലാ ശ്രമങ്ങളും മാർപാപ്പാ നടത്തുണ്ടെന്ന് വെളിപ്പെടുത്തി ഉക്രൈൻ നുൺഷ്യോ

ഉക്രൈനിലെ അപ്പോസ്തോലിക് ന്യൂൺഷ്യോ, ആർച്ചുബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസ്, രാജ്യത്ത് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സമീപകാല അഭ്യർത്ഥനയെക്കുറിച്ച് വെളിപ്പെടുത്തി. ബഹ്‌റൈനിലേക്കുള്ള അപ്പസ്‌തോലിക സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴി വിമാനത്തിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിൽ മാർപാപ്പ മൂന്നു തവണയാണ് ഉക്രൈൻ യുദ്ധത്തെക്കുറിച്ച് പരാമർശിച്ചതെന്ന് ആർച്ചുബിഷപ്പ് വെളിപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പ റഷ്യക്കാരോടും ഉക്രേനിയൻ ജനതയോടുമുള്ള തന്റെ സ്നേഹത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും ധാരാളം സംസാരിച്ചു. കൂടാതെ, അദ്ദേഹം വളരെ അറിയപ്പെടുന്ന റഷ്യൻ എഴുത്തുകാരനായ ദസ്തയേവ്സ്കിയെ ഉദ്ധരിച്ചു. ആർച്ചുബിഷപ്പ് കുൽബോക്കാസ് പറഞ്ഞ മൂന്നാമത്തെയും അവസാനത്തെയും കാര്യം, മാർപാപ്പ കത്തോലിക്കാ സഭയുടെ നേതാവെന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യനായിട്ടാണ് സംസാരിച്ചത്. ജീവനോടുള്ള ആദരവും യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.