ഉക്രൈനിലെ ജനങ്ങൾക്കു വേണ്ടി വീണ്ടും പ്രാർത്ഥന അഭ്യർത്ഥിച്ച് മാർപ്പാപ്പ

യുദ്ധത്താൽ പീഡിപ്പിക്കപ്പെടുന്ന ഉക്രൈനിലെ ജനങ്ങൾക്കു വേണ്ടി വീണ്ടും പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 21-ന് നടന്ന പൊതുസദസിന്റെ സമാപനത്തിൽ സംസാരിച്ച മാർപാപ്പ, വിശ്വാസികളോട് അവരുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഉക്രൈനിലെ ജനങ്ങളോട് അടുത്തിരിക്കാൻ അഭ്യർത്ഥിച്ചു.

മാർപാപ്പ ഉക്രൈനിലേക്ക് അയച്ച വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്‌കിയുമായി സംസാരിച്ചതായും മാർപാപ്പ വെളിപ്പെടുത്തി. ചാരിറ്റി സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനായ കർദ്ദിനാൾ, ഉക്രൈനിലെ ഭയാനകമായ സാഹചര്യത്തെക്കുറിച്ച് പാപ്പായോട് പങ്കുവച്ചു. യുദ്ധത്തെ തുടർന്ന് ഇത് നാലാം തവണയാണ് കർദ്ദിനാൾ ഉക്രൈൻ സന്ദർശിക്കുന്നത്.

കർദ്ദിനാളുമായുള്ള തന്റെ ഫോൺ സംഭാഷണം അനുസ്മരിച്ചുകൊണ്ട് അവിടുത്തെ ജനങ്ങളുടെ കഷ്ടപ്പാടുകൾ, ഭീകരമായ പ്രവൃത്തികൾ, പീഡിപ്പിക്കപ്പെടുന്ന ആളുകൾ, ഉപേക്ഷിക്കപ്പെടുന്ന മൃതദേഹങ്ങൾ എന്നിവയെക്കുറിച്ച് കേട്ടതിൽ മാർപാപ്പ തന്റെ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.