പൊതുസദസിൽ വിശ്വാസികളെ ഇരുന്നുകൊണ്ട് അഭിവാദനം ചെയ്‌തതിൽ ക്ഷമ ചോദിച്ച് ഫ്രാൻസിസ് പാപ്പാ

ആരോഗ്യപ്രശ്നങ്ങൾ മൂലം തീർത്ഥാടകരെ ഇരുന്നുകൊണ്ട് ആശീർവദിച്ചതിൽ ക്ഷമ ചോദിച്ച് ഫ്രാൻസിസ് പാപ്പാ. മേയ് നാലിന് വത്തിക്കാനിൽ നടന്ന പൊതുസദസിലാണ് പാപ്പാ ക്ഷമാർപ്പണം നടത്തിയത്.

“സന്ധിബന്ധത്തിനേറ്റ ക്ഷതം മൂലം എനിക്ക് നിങ്ങളുടെ മുന്നിൽ നിൽക്കാനാവുന്നില്ല. ഇരുന്നുകൊണ്ട് നിങ്ങളെ അഭിവാദ്യം ചെയ്യേണ്ടിവന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വൈകാതെ തന്നെ നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു” – പാപ്പാ പറഞ്ഞു.

പൊതുസദസിന്റെ അവസാന ആശീർവാദകർമ്മം പാപ്പാ ഇരുന്നുകൊണ്ടാണ് നിർവ്വഹിച്ചത്. വലതുകാലിലെ സന്ധിബന്ധത്തിന് ക്ഷതമേറ്റതു മൂലം പാപ്പാ ഇപ്പോൾ ചികിത്സയിലാണ്. 85-കാരനായ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയത് പോപ്പ്‌മൊബൈലിൽ ഇരുന്നുകൊണ്ടാണ്. പൊതുസദസ്സിനെ അഭിവാദനം ചെയ്യാനുള്ള സ്ഥലത്തേക്ക് ഏതാനും പാപ്പാ സഹായമെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.