ലോക യുവജന ദിനത്തിന്റെ സന്നദ്ധപ്രവർത്തകരെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

ലോക യുവജന ദിനത്തിന്റെ സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സന്നദ്ധസേവനമാണ് സഭയുടെ ശക്തിയെന്ന് സ്പാനിഷ് ഭാഷയിൽ നൽകിയ വീഡിയോ സന്ദേശത്തിൽ പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു. 2023- ൽ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ നടക്കാനിരിക്കുന്ന യുവജന ദിനത്തിന്റെ വോളണ്ടിയർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.

ഓരോ പ്രാദേശികസഭയിലും സന്നദ്ധസേവനത്തിന്റെ ശക്തി കാണുന്നതിൽ സന്തോഷമുണ്ട്. സന്നദ്ധപ്രവർത്തനത്തിൽ സ്ഥിരോത്സാഹത്തിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. “സന്നദ്ധസേവനം ദൈവത്തിൽ നിന്നുള്ള ഒരു കൃപയാണ്. സന്നദ്ധസേവകർ സഭയുടെ ശക്തിയാണ്. അവർ സഭയുടെ ദൗത്യത്തിന്റെ ഒരു മാനമാണ്. കാരണം, സന്നദ്ധപ്രവർത്തകർ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ സഭയുടെ പല പ്രവർത്തനങ്ങളെയും പിന്തുണക്കുന്നു” – പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.