ലോകകപ്പ് മത്സരം സാഹോദര്യവും സമാധാനവും വളർത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് പാപ്പാ

അന്താരാഷ്ട്ര ഫുട്ബോൾ ലോകകപ്പ് മത്സരം സാഹോദര്യവും സമാധാനവും വളർത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. നവംബർ 23-ന് പ്രതിവാര കൂടിക്കാഴ്ചയിൽ ലോകമെമ്പാടുമുള്ള ജനക്കൂട്ടത്തോട് സംസാരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ വിവിധ ഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുന്ന കളിക്കാർക്കും ആരാധകർക്കും കാണികൾക്കും എന്റെ ആശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകകപ്പ് മത്സരം ജനങ്ങൾക്കിടയിൽ സാഹോദര്യവും സമാധാനവും ഊട്ടിയുറപ്പിക്കുന്ന, രാഷ്ട്രങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലിന്റെയും യോജിപ്പിന്റെയും അവസരമാകട്ടെ,” – പാപ്പാ വെളിപ്പെടുത്തി.

എല്ലാ സംഘർഷങ്ങൾക്കും, പ്രത്യേകിച്ച് ഉക്രെയ്നിലെ സംഘർഷത്തിനും അറുതി വരുത്താൻ പ്രാർത്ഥിക്കണമെന്നും മാർപാപ്പ അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.