ക്രിസ്തുവിന്റെ കുരിശ് രക്ഷയുടെ അടിത്തറയായി നിലകൊള്ളുന്നു: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുവിന്റെ കുരിശ് നിരാശപ്പെടുത്താത്ത പ്രത്യാശയുടെ അടയാളമാണ്. കാരണം അത് കാരുണ്യവാനും വിശ്വസ്തനുമായ ദൈവത്തിന്റെ സ്നേഹത്തിൽ അധിഷ്‌ഠിതമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. സെപ്റ്റംബർ 21-ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

കസാക്കിസ്ഥാനിലെ തലസ്ഥാന നഗരിയിലാണ് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് പാപ്പാ വിശുദ്ധ കുർബാന അർപ്പിച്ചത്. അത് ഇന്നത്തെ കുരിശിന്റെ അർത്ഥത്തെക്കുറിച്ച് ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്ന് കസാക്കിസ്ഥാനിലേക്കുള്ള സമീപകാല യാത്രയെ അനുസ്മരിച്ച് മാർപാപ്പ പറഞ്ഞു.

സെപ്തംബർ 13-15 തീയതികളിലെ മധ്യേഷ്യൻ രാജ്യത്തിലേക്കുള്ള തന്റെ സന്ദർശനം, ‘ദീർഘകാല പീഡനങ്ങളിൽ വിശ്വാസത്തിനു വേണ്ടി വളരെയധികം കഷ്ടതകൾ അനുഭവിച്ച കസാക്കിസ്ഥാനിലെ നിരവധി രക്തസാക്ഷികളെ ഓർമ്മിക്കാൻ ഇടയാക്കി. വിശ്വാസത്തിനു വേണ്ടി കൊല ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത നിരവധി പേരുണ്ട്” – ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

“നാം പരസ്‌പരം കേൾക്കുകയും നാനാത്വത്തിൽ പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ കേന്ദ്രത്തിൽ മതങ്ങളെ പ്രതിഷ്ഠിക്കുക” എന്നതാണ് ഈ പരമ്പരാഗത മതനേതാക്കളുടെ സമ്മേളനം ലക്ഷ്യമിടുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.