സമാധാനം വിതച്ചു കടന്നുപോയ വിശുദ്ധനാണ് ഫ്രാൻസിസ് അസ്സീസി: ഫ്രാൻസിസ് പാപ്പാ

പാവപ്പെട്ടവരും രോഗികളും ഉപേക്ഷിക്കപ്പെട്ടവരുമായ ആളുകൾക്കൊപ്പം നടന്ന വിശുദ്ധനാണ് ഫ്രാൻസിസ് അസ്സീസിയെന്ന് ഫ്രാൻസിസ് പാപ്പാ. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാൾ ദിനമായ ഒക്ടോബർ നാലിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ഫ്രാൻസിസ് അസീസിയെ മാതൃകയാക്കുവാൻ ആഹ്വാനം ചെയ്തത്.

“സൂര്യന്റെയും ചന്ദ്രന്റെയും സഹോദരനെന്ന് സ്വയം കരുതിയിരുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി, എങ്ങും സമാധാനം വിതയ്ക്കുകയും, പാവപ്പെട്ടവരും, ഉപേക്ഷിക്കപ്പെട്ടവരും, രോഗികളും, തഴയപ്പെട്ടവരും, നിസ്സാരരുമായ ആളുകൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്തു. നമുക്ക് അദ്ദേഹത്തിന്റെ മാതൃക പിന്തുടരാം” പാപ്പാ കുറിച്ചു.

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്, ഫ്രത്തെല്ലി തൂത്തി, സൃഷ്ടിയുടെ സമയം എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു പാപ്പായുടെ സന്ദേശം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.