പരിശുദ്ധാത്മാവിന്റെ സഹായത്താൽ നമുക്ക് പിശാചിനെ പരാജയപെടുത്താം: മാർപാപ്പ

പരിശുദ്ധാത്മാവിന്റെ സഹായത്താൽ അനീതിയും അപവാദവും വിതയ്ക്കുന്ന പിശാചിനെ കീഴ്‌പ്പെടുത്താനാകും എന്ന് ഫ്രാൻസിസ് മാർപാപ്പ. പന്തക്കുസ്ത തിരുനാൾ ദിനമായ മേയ് 28 -ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന വിശുദ്ധ ബലി മദ്ധ്യേ നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്.

മാർപാപ്പ വചന സന്ദേശത്തിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്ന മൂന്ന് നിമിഷങ്ങളെക്കുറിച്ച് പങ്കുവച്ചു. അത് പരിശുദ്ധാത്മാവ് സൃഷ്ടിച്ച ലോകത്തിലും സഭയിലും നമ്മുടെ ഹൃദയങ്ങളിലുമാണ്. പരിശുദ്ധാത്മാവ് ലോകത്തിന് ഐക്യം നൽകുന്നു. ഇങ്ങനെ കാലത്തെ നയിക്കുകയും ഭൂമുഖം പുതുതാക്കുകയും ചെയ്യുന്നു. അതിനാൽ യുദ്ധങ്ങളും സംഘട്ടനങ്ങളും വിതയ്ക്കുന്ന വിഭജനത്തിന്റെ ആത്മാവിനെ നിർവീര്യമാക്കി സമാധാനം സ്ഥാപിക്കാൻ ദിവസവും പരിശുദ്ധാത്മാവിനെ ലോകത്തിലേക്കു ക്ഷണിക്കാം എന്ന് മാർപാപ്പ പറഞ്ഞു.

സഭയിൽ ആത്മാവ് നിറയപ്പെടാനും ഐക്യത്തിൽ മുന്നേറുവാനും പരിശുദ്ധാത്മാവിനെ സഭയുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു. ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും ആത്മാവാണ് നമ്മുടെ ഹൃദയങ്ങളിൽ ഐക്യം പുനഃസ്ഥാപിക്കുകയുള്ളൂ എന്നും മാർപാപ്പ ഓർമപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.