കർദ്ദിനാൾ ഹമ്മസിന്റെ മരണത്തിൽ ദുഃഖാർത്ഥനായി ഫ്രാൻസിസ് പാപ്പാ

കർദ്ദിനാൾ ഹമ്മസിന്റെ മരണത്തിൽ ആഴമായ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ഒപ്പം ദീർഘനാൾ അദ്ദേഹത്തിന്റെ സേവനം സഭക്കു നൽകാൻ കൃപയായ ദൈവത്തിന് നന്ദി പറയുകയും ചെയ്തു. ജൂലൈ 5 ചൊവ്വാഴ്ച, വത്തിക്കാൻ പ്രസ് ഓഫീസിൽ നിന്നു പ്രസിദ്ധീകരിച്ച ഒരു ടെലിഗ്രാം മുഖേനയാണ് അദ്ദേഹം തന്റെ പ്രിയസുഹൃത്തായിരുന്ന കർദ്ദിനാൾ ഹമ്മസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

“കർദ്ദിനാൾ ക്ലോഡിയോ ഹമ്മസിന്റെ മരണവാർത്ത അഗാധമായ വേദനയോടെ സ്വീകരിച്ചുകൊണ്ട്, ഈ പ്രിയസഹോദരന്റെ നിത്യവിശ്രമത്തിനായി അത്യുന്നതനോട് ഞാൻ പ്രാർത്ഥിക്കുന്നു. ബ്രസീലിലും റോമൻ ക്യൂറിയയിലും അദ്ദേഹത്തെ ഭരമേൽപ്പിച്ച വിവിധ അജപാലന സ്ഥാനങ്ങളിൽ സേവനസന്നദ്ധനായിക്കൊണ്ട് അദ്ദേഹം നടത്തിയ പ്രവർത്തകൾക്കു നന്ദി” – പാപ്പാ രേഖപ്പെടുത്തി.

ആമസോണിയൻ സഭയോടുള്ള കർദ്ദിനാളിന്റെ പ്രതിബദ്ധതയും പാവങ്ങളെ മറക്കരുതെന്ന അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തലും പാപ്പാ വെളിപ്പെടുത്തിക്കൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.