കാനഡാ സന്ദർശനം മറ്റ് അപ്പസ്തോലിക യാത്രകളിൽ നിന്നും വ്യത്യസ്തം: ഫ്രാൻസിസ് മാർപാപ്പ

കത്തോലിക്കാ സഭയും തദ്ദേശീയ ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽ കാനഡ ഒരു ‘പുതിയ പേജ് എഴുതുന്ന പ്രക്രിയ’യിലാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ആഗസ്റ്റ് മൂന്നിന് വത്തിക്കാനിൽ പൊതു സദസ്സിനിടെ കഴിഞ്ഞ ആഴ്ച കാനഡയിലേക്കുള്ള അപ്പസ്തോലിക സന്ദർശനം തന്റെ 36 അന്താരാഷ്ട്ര യാത്രകളിൽ നിന്ന് വ്യത്യസ്തമായ ഒരു യാത്രയാണെന്ന് മാർപ്പാപ്പ വെളിപ്പെടുത്തി.

“ഈ യാത്രയിൽ സന്തോഷകരമായ നിരവധി നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മൊത്തത്തിൽ പ്രതിഫലനത്തിന്റെയും അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ഒന്നായിരുന്നു ഈ യാത്ര. അനേകം ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ളവർ തദ്ദേശീയ ജനതയോട് ചെയ്ത ദ്രോഹത്തിന് മാപ്പ് ചോദിക്കുകയും ചെയ്തു.” – പാപ്പാ വെളിപ്പെടുത്തി.

ജൂലൈ 24-29 തീയതികളിൽ എഡ്മണ്ടൻ, ക്യുബെക്ക്, ഇഖാലൂയിറ്റ് എന്നിവിടങ്ങളിലേക്കുള്ള തന്റെ യാത്രയുടെ പ്രധാന പ്രചോദനം തദ്ദേശീയ ജനങ്ങളുമായി അടുത്തിടപഴകുകയായിരുന്നു. പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.