ചാൾസ് ഡി ഫൂക്കോൾഡിന്റെ ആത്മീയതയെക്കുറിച്ച് വെളിപ്പെടുത്തി മാർപാപ്പ

വിശുദ്ധ പദവിയിലേക്കുയരുന്ന വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫൂക്കോൾഡിന്റെ ആത്മീയതയെക്കുറിച്ച് മാർപാപ്പ. മേയ് 14-ന് ഫ്രാൻസിലെ വിവിയേഴ്സ് രൂപതയിലെ യുവജനങ്ങളെ സ്വീകരിക്കുമ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ചാൾസ് ഡി ഫൂക്കോൾഡിന്റെ ആത്മീയതയുടെ മൂന്ന് പ്രധാന ഘടകങ്ങൾ എന്നു പറയുന്നത് ദൈവവചനം, പരിശുദ്ധ കുർബാന, സുവിശേഷവൽക്കരണം എന്നിവയാണ്. “ചാൾസ് ഡി ഫൂക്കോൾഡിന്റെ ദൈവത്തോടുള്ള സമർപ്പണപ്രാർത്ഥന പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുക. ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ട സമയത്തും സഹനങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യങ്ങളിലും ഈ പ്രാർത്ഥന നിങ്ങൾക്ക് ശക്തിയേകട്ടെ. അദ്ദേഹത്തിന്റെ ദൈവാനുഭവമാണ് സുവിശേഷം അറിയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം ലോകത്തെ സുവിശേഷം അറിയിച്ചു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.