ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി പൊന്തിഫിക്കൽ കമ്മീഷൻ ഫോർ മൈനേഴ്‌സ്

പൊന്തിഫിക്കൽ കമ്മീഷൻ ഫോർ മൈനേഴ്‌സിന്റെ പ്ലീനറി അസംബ്ലി ഈ ആഴ്ച വത്തിക്കാനിൽ നടക്കും. ഏപ്രിൽ 29-ന് ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകുമെന്ന് അവർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

“ഈ ദിവസങ്ങളിലെ പ്രവർത്തനം, ദുരുപയോഗത്തിന് ഇരകളായവരെയും അതിജീവിച്ചവരെയും സഹായിക്കാനുള്ള അടുത്ത ഘട്ടങ്ങൾ രൂപപ്പെടുത്താനാണ്. അതിനായി മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് പ്രാദേശികസഭകളെ സഹായിക്കുകയാണ് പൊന്തിഫിക്കൽ കമ്മീഷൻ ഫോർ മൈനേഴ്‌സ് ലക്ഷ്യമിടുന്നത്” – പൊന്തിഫിക്കൽ കമ്മീഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

റോമൻ ക്യൂരിയയെ സംബന്ധിക്കുന്ന പുതിയ അപ്പോസ്തോലിക ഭരണഘടനയാണ് ‘ഇവാഞ്ചെലിയം പ്രെഡിക്കേറ്റ്.’ അതിന്റെ പ്രഖ്യാപനദിനമായ മാർച്ച് 19-ന് അവർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പൊന്തിഫിക്കൽ കമ്മീഷൻ ഫോർ മൈനേഴ്‌സിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ സീൻ ഒമാലി വിശദീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.