ഉക്രൈനിൽ സമാധാനത്തിനായി പ്രാർത്ഥിച്ച് ഫാത്തിമയിലെ തീർത്ഥാടകർ

മെയ് 13-ന് ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ 105-ാം വാർഷിക ദിനമായിരുന്നു. അന്നേ ദിനം ഫാത്തിമയിലെത്തിയ തീർത്ഥാടകർ ഉക്രൈനിൽ സമാധാനത്തിനായി പ്രാർത്ഥിച്ചു. വത്തിക്കാൻ സെക്രട്ടേറിയറ്റിന്റെ പ്രതിനിധി ആർച്ചുബിഷപ്പ് എഡ്ഗർ പെന പാര, പോർച്ചുഗലിലെ മരിയൻ ദേവാലയത്തിൽ രണ്ട് കർദ്ദിനാൾമാരുടെയും 28 ബിഷപ്പുമാരുടെയും 318 വൈദികരുടെയും ആയിരക്കണക്കിന് തീർത്ഥാടകരുടെയും സാന്നിധ്യത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

ലോകത്തിൽ സമാധാനാം സംജാതമാകുന്നതിനായും പ്രത്യേകിച്ച് ഉക്രൈനിലെ സംഘർഷത്തിൽ ഇരകളായവരെയും സമർപ്പിച്ചു. അങ്ങനെ കർത്താവ്, രാഷ്ട്രീയതലത്തിൽ തീരുമാനങ്ങൾ എടുക്കുന്നവരുടെ ഹൃദയം തുറക്കാനും അവർ പ്രാർത്ഥിച്ചു.

കോവിഡ് പകർച്ചവ്യാധി ആരംഭിച്ചതിനു ശേഷവും ഫ്രാൻസിസ് മാർപാപ്പ റഷ്യയെയും ഉക്രൈനെയും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിച്ചതിനു ശേഷവും നടന്ന ആദ്യത്തെ വലിയ സമ്മേളനമായിരുന്നു ഫാത്തിമയിലേത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.