ക്രിസ്തീയജീവിതത്തിൽ വ്യക്തിപരമായ അനുരഞ്ജനം പ്രധാനം: മുന്നറിയിപ്പുമായി വിദഗ്ധർ

ക്രിസ്തീയ ജീവിതപാതയിൽ വ്യക്തിപരമായ അനുരഞ്ജനത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കി ജീവശാസ്ത്രത്തിലെയും മനഃശാസ്ത്രത്തിലെയും വിദഗ്ധർ. വ്യക്തിപരമായ അനുരഞ്ജനം ജീവിതത്തെയും അതിന്റെ എല്ലാ മാനങ്ങളെയും അതിന്റെ ആത്യന്തികലക്ഷ്യമായ ദൈവവുമായുള്ള ഐക്യത്തിനനുസരിച്ച് ക്രമീകരിക്കുന്നു എന്നും കാത്തലിക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഹംബർട്ടോ ഡെൽ കാസ്റ്റില്ലോ ഡ്രാഗോ വ്യക്തമാക്കി.

“ഓരോ മനുഷ്യന്റെയും ഉള്ളിൽ അനുരഞ്ജനത്തിനും സന്തോഷത്തിനുമായുള്ള അനന്തമായ ആഗ്രഹം ആലേഖനം ചെയ്തിട്ടുണ്ട്. മനുഷ്യൻ സന്തോഷവാനായിരിക്കാൻ കൊതിക്കുന്നു, സമാധാനത്തിനും ഐക്യത്തിനും വേണ്ടി കാംക്ഷിക്കുന്നു, സ്വാതന്ത്ര്യത്തിനും ശാശ്വതത്തിനും വേണ്ടിയുള്ള വാഞ്‌ചയുണ്ട്. മനുഷ്യൻ ആഗ്രഹിക്കുന്ന സുരക്ഷിതത്വവും സന്തോഷവും ദൈവത്തിൽ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ. തന്റെ ക്രിസ്തീയജീവിതത്തിൽ വളരാൻ ആഗ്രഹിക്കുന്നവൻ വ്യക്തിപരമായ അനുരഞ്ജനത്തിൽ വളരാൻ പരിശ്രമിക്കാൻ ക്ഷണിക്കപ്പെടുന്നു. തന്നോടു തന്നെയുള്ള അനുരഞ്ജനത്തിൽ മുന്നേറുന്നവൻ തന്റെ ക്രിസ്തീയജീവിതത്തിൽ മുന്നേറുന്നു” – ഹംബർട്ടോ ഡെൽ കാസ്റ്റില്ലോ ഡ്രാഗോ പറയുന്നു.

ദൈവം നമ്മിൽ പതിഞ്ഞിരിക്കുന്നു എന്നും അതിന്റെ അർത്ഥവും കണ്ടെത്താനും അംഗീകരിക്കാനും നാം ഓരോരുത്തരും അവന്റെ ആന്തരികതയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.