നിക്കരാഗ്വയിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവപീഡനങ്ങൾ; നാല് വർഷത്തിനിടെ നാനൂറോളം ആക്രമണങ്ങൾ

നിക്കരാഗ്വയിലെ കത്തോലിക്കാ സഭ 400- ഓളം ആക്രമണങ്ങൾ നേരിട്ടതായി അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തി. 235 പേജുള്ള ഒരു റിപ്പോർട്ടിൽ കത്തോലിക്കർക്കെതിരെ 396 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2018- നും 2022- നും ഇടയിൽ ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യത്തിൻ കീഴിൽ നിക്കരാഗ്വയിൽ വളരെ രൂക്ഷമായ ക്രൈസ്തവപീഡനമാണ് അരങ്ങേറിയത്.

വൈദികരെ അപകീർത്തിപ്പെടുത്തൽ, ആക്രമണങ്ങൾ, കവർച്ചകൾ, ഭീഷണികൾ, വിദ്വേഷപ്രസംഗങ്ങൾ, നാടുകടത്തൽ എന്നിവ ക്രൈസ്തവർക്കെതിരെ വളരെയധികം നടന്നിട്ടുണ്ട്. ഇന്ന് നിക്കരാഗ്വയിൽ കത്തോലിക്കാ സഭ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ പീഡനം അനുഭവിക്കുന്ന കാലഘട്ടമാണ് എന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. നിക്കരാഗ്വൻ പത്രമായ ‘ലാ പ്രെൻസ’യുടെ എഡിറ്റോറിയൽ ബോർഡ് അംഗമാണ് മാർത്ത പട്രീഷ്യ മോളിന. കൂടാതെ “നിക്കരാഗ്വൻ ജയിലുകളിൽ നടക്കുന്ന പീഡനത്തിന്റെയും ക്രൂരതയുടെയും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റത്തിന്റെ 38 സംവിധാനങ്ങൾ” എന്ന പഠനത്തിന്റെ രചയിതാവാണ്.

നിക്കരാഗ്വയിൽ സഭക്കെതിരായ സ്വേച്ഛാധിപത്യത്തിന്റെ പീഡനം

ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്തിന്റെ വർദ്ധിച്ചുവരുന്ന പീഡനങ്ങളുടെ ഇരയാണ് നിക്കരാഗ്വയിലെ കത്തോലിക്കാ സഭ. മാർച്ചിൽ അപ്പോസ്തോലിക് ന്യൂൺഷ്യോ, ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ പുറത്താക്കിയതിനു പുറമേ, ഭരണകൂടം മതാഗൽപയിലെ ബിഷപ്പായ, ബിഷപ്പ് റൊളാൻഡോ അൽവാരെസിനെ വീട്ടുതടങ്കലിലാക്കി. എൽ ചിപോട്ട് എന്നറിയപ്പെടുന്ന പീഡനജയിലിൽ നിരവധി വൈദികർ തടവിലാക്കപ്പെട്ടിട്ടുണ്ട്.

മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെയും കത്തോലിക്കാ മാധ്യമസ്ഥാപനങ്ങളെയും അടച്ചുപൂട്ടുകയും വിവിധ കത്തോലിക്കാ സംഘടനകളെ രാജ്യത്തു നിന്ന് പുറത്താക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.