‘ഭയപ്പെടേണ്ട’: വിശ്വാസികളെ ആശ്വസിപ്പിച്ച് വീട്ടുതടങ്കലിലായ നിക്കരാഗ്വൻ ബിഷപ്പ്

“തിന്മ ഒരിക്കലും വിജയിക്കുകയില്ല, അതിനാൽ നിങ്ങൾ ഭയപ്പെടേണ്ട” എന്ന് വിശ്വാസികളെ ഓർമിപ്പിച്ചു നിക്കരാഗ്വയിലെ മാതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരസ്. ഭരണകൂടത്തിന്റെ അനീതികൾക്കെതിരെ പോരാടിയതിന്റെ പേരിൽ കഴിഞ്ഞ എട്ടു ദിവസമായി വീട്ടുതടങ്കലിലാണ് അദ്ദേഹം.

“എപ്പോഴും ക്ഷമിക്കണം. പകയോ വിധ്വേഷമോ ഒരിക്കലും മനസ്സിൽ സൂക്ഷിക്കരുത് എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. തിന്മ, അത് നമ്മളുടെ ശക്തിയാൽ പരാജയപ്പെട്ടുകൊള്ളും. ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾ വീട്ടുതടങ്കലിലെ എട്ടാം ദിവസത്തിലൂടെ കടന്നുപോകുന്നു. ഞങ്ങൾ പതിനൊന്നു പേരുടെയും ജീവൻ കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ചിരിക്കുകയാണ്. ആന്തരിക ശക്തിയും സമാധാനവും ശാന്തതയും നിറഞ്ഞ ഹൃദയം ദൈവത്തിൽ നിന്നും മാത്രം ലഭിക്കുന്ന ഒന്നാണ്. ദൈവം നമ്മെ സ്നേഹിക്കുന്നതിനാലും നാം അവനെ സ്നേഹിക്കുന്നതിനാലും എല്ലാം നമ്മുടെ നന്മയ്ക്കുവേണ്ടിയാണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് പൂർണ്ണബോധ്യമുണ്ട്.” – ബിഷപ്പ് വ്യക്തമാക്കി.

“വേദനാജനകമായ അനുഭവങ്ങൾ വ്യർത്ഥമാകില്ല, ശൂന്യമായി പോകില്ല. ഈ അനുഭവങ്ങൾ കർത്താവിന് അർപ്പിക്കുകയും ദൈവം നമുക്ക് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുന്നു” ബിഷപ്പ് അൽവാരസ് വിശ്വാസികളോട് പറഞ്ഞു. ഒപ്പം തങ്ങൾക്കായി പ്രാർത്ഥിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന വിശ്വാസികളോട് നന്ദി പറയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.