റഷ്യയും ഉക്രൈനും തമ്മിൽ സമാധാനം സാധ്യമാണ്: മാർപാപ്പ

റഷ്യയും ഉക്രൈനും തമ്മിലുള്ള സമാധാനം ഇപ്പോഴും സാധ്യമാണ്. സായുധപോരാട്ടം അവസാനിപ്പിക്കാൻ പരിശുദ്ധ സിംഹാസനം സാധ്യമായതെല്ലാം ചെയ്യാൻ തയ്യാറാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ പത്രമായ ‘ലാ സ്റ്റാമ്പ’ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇപ്രകാരം വെളിപ്പെടുത്തിയത്.

അഭിമുഖത്തിൽ, യുദ്ധത്തിന്റെ അസംബന്ധത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പ് നൽകുന്നു. “കഴിഞ്ഞ രണ്ട് ലോകമഹായുദ്ധങ്ങളുടെ പാഠങ്ങൾ മാനവികത പഠിച്ചിട്ടില്ല. ഈ ദുരന്തങ്ങൾക്കെല്ലാം പിന്നിൽ അധികാരത്തോടുള്ള ദാഹവും ആയുധക്കടത്തുമാണെന്ന് അറിയുമ്പോൾ ദേഷ്യവും സങ്കടവും ഉയരുന്നു” – പാപ്പാ പറയുന്നു.

ഉക്രൈനിലെ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, മദ്ധ്യസ്ഥത വഹിക്കാനും സംഘർഷം അവസാനിപ്പിക്കാനും സാധ്യമായതെല്ലാം ചെയ്യാൻ തയ്യാറാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു വ്യക്തമാക്കി. മോസ്‌കോയും കൈവിനുമിടയിൽ ശാശ്വതമായ സമാധാനത്തിലും അനുരഞ്ജനത്തിലും താൻ പ്രതീക്ഷ കൈവിടുന്നില്ലെന്ന് മാർപാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.