പൗളിൻ ജരിക്കോട്ട് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു

മെയ് 22-ന് ഫ്രാൻസിലെ ലിയോണിൽ വച്ച് പൗളിൻ ജരിക്കോട്ട് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ചടങ്ങിൽ ഏകദേശം 12,000 പേർ പങ്കെടുത്തു. ലിയോണിലെ എക്സിബിഷൻ ഹാളിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ അദ്ധ്യക്ഷത വഹിച്ചു.

കൂടുതൽ ആളുകളിലേക്ക് യേശുവിന്റെ സ്നേഹം എത്തിക്കാനുള്ള പൗളിന്റെ മിഷനറി തീക്ഷ്ണതയെ ജനങ്ങളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ സഭയുടെ പ്രിഫെക്റ്റായ ടാഗ്ലെ പ്രശംസിച്ചു. “സുവിശേഷം പ്രചരിപ്പിക്കുന്നതിനും ദരിദ്രരെ സേവിക്കുന്നതിനുമായി പുതിയ ആശയങ്ങളും സംരംഭങ്ങളും നൽകാൻ അവളെ പ്രേരിപ്പിച്ച പരിശുദ്ധാത്മാവിനോട്, വാഴ്ത്തപ്പെട്ട പൗളിൻ ജാരിക്കോട്ട് എത്രമാത്രം അനുസരണയുള്ളവളായിരുന്നുവെന്ന് മനസിലാക്കുന്നു” – കർദ്ദിനാൾ ടാഗ്ലെ പറഞ്ഞു.

വി. ജോൺ വിയാനിയുടെ സുഹൃത്തായിരുന്ന വാഴ്ത്തപ്പെട്ട പൗളിൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 1822-ൽ സൊസൈറ്റി ഫോർ ദി പ്രൊപഗേഷൻ ഓഫ് ദി ഫെയ്ത്ത് സ്ഥാപിച്ചു. പ്രാർത്ഥനയിലൂടെയും ചെറിയ സംഭാവനകളിലൂടെയും മിഷൻ ദൗത്യങ്ങളെ സഹായിക്കാൻ ഈ അസോസിയേഷൻ കത്തോലിക്കരെ സഹായിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.