വിശുദ്ധനാട്ടിലേക്ക് തീർഥാടനം നടത്താൻ ക്രിസ്ത്യാനികളോട് അഭ്യർഥിച്ച് പാത്രിയാർക്കീസ് ​​പിസ്സബല്ല

വിശുദ്ധനാട്ടിലേക്ക് തീർഥാടനം നടത്താൻ ക്രിസ്ത്യാനികളോട് അഭ്യർഥിച്ച്‌  ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ​​കർദിനാൾ പിയർബാറ്റിസ്റ്റ പിസ്സബല്ല. ജറുസലേമിലെ ചർച്ച് ഓഫ് ഹോളി സെപൽച്ചറിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് പാത്രിയാർക്കീസ് ഇപ്രകാരം അഭ്യർഥിച്ചത്.

“ഈ വെടിനിറുത്തൽ കരാർ നൽകുന്നത് പുത്തൻ പ്രതീക്ഷയാണ്. കഴിഞ്ഞ വർഷം ബുദ്ധിമുട്ടുള്ള വർഷമായിരുന്നു. എല്ലാ സാർവത്രിക സഭകളോടും, അവർ നൽകിയ പിന്തുണയ്ക്കും പ്രാർഥനയ്ക്കും വിശുദ്ധനാടിനുവേണ്ടി പ്രകടിപ്പിച്ച ഐക്യത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വിശുദ്ധനാടിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണം. ഇവിടെ വരാൻ ധൈര്യം കാണിക്കേണ്ട സമയമാണിത്. ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്” പാത്രിയർക്കീസ് ​​പിസ്സബല്ല പറഞ്ഞു.

“നിങ്ങൾ വിശുദ്ധ നാട്ടിലേക്ക് തീർഥാടകരായി വരുമ്പോൾ, ഞങ്ങളുടെ ചെറിയ ക്രിസ്ത്യൻ സമൂഹത്തിന് ഞങ്ങൾ ഒരു മഹത്തായ കുടുംബത്തിന്റെയും കത്തോലിക്കാ സഭയുടെയും ഭാഗമാണെന്ന് തോന്നൽ ഉണ്ടാകും. അത് പ്രതീക്ഷ നൽകുന്നതാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.