ലോകസമാധാനത്തിനായി ആഹ്വാനം ചെയ്ത് ഈസ്റ്റ് അസ്സീറിയൻ സഭയുടെ പാത്രിയർക്കീസ്

ഈസ്റ്റ് അസ്സീറിയൻ സഭയുടെ പാത്രിയർക്കീസ് ​​മാർ അവാ മൂന്നാമൻ, ലോകസമാധാനത്തിനായി പ്രാർത്ഥിക്കുകയും സഹോദരസ്നേഹത്തിനും ഐക്യദാർഢ്യത്തിനും വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്തു. നവംബർ 21- ന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു ഈ ആഹ്വാനം.

മാർ അവാ മൂന്നാമൻ, സെപ്റ്റംബർ 13- നാണ് അസ്സീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റിന്റെ കത്തോലിക്കാ-പാത്രിയർക്കീസ് ​​സ്ഥാനം ഏറ്റെടുത്തത്. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പ്, മാർ അവാ മൂന്നാമൻ ​​റോമിലെ ട്രാസ്റ്റെവെറിലെ സാന്താ മരിയ ബസിലിക്കയിൽ സമാധാനത്തിനായുള്ള പരമ്പരാഗത പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഈ ചടങ്ങിൽ സഭാനേതാക്കളും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

വർഷങ്ങളായി താൻ ഇറാഖിലെ സമാധാനത്തിനും സിറിയയിലെ സമാധാനത്തിനും വിവിധ ക്രൈസ്തവസമൂഹങ്ങളുടെ ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. അസ്സീറിയൻ ചർച്ച് ഓഫ് ഈസ്റ്റിന്റെ പാത്രിയർക്കീസ് ​​മാർ അവാ മൂന്നാമൻ വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയെ കാണുകയും ഈസ്റ്റർ ഒരേ ദിനം ആഘോഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.