ഇറ്റലിയിലെ വി. നിക്കോളാസിന്റെ ദൈവാലയത്തിൽ ഉക്രൈനിൽ നിന്നും മക്കൾ നഷ്ട്ടപ്പെട്ട അമ്മമാരുടെ പ്രാർത്ഥന

ഇറ്റലിയിലെ വി. നിക്കോളാസിന്റെ ദൈവാലയത്തിൽ നിന്നുകൊണ്ട് ഉക്രൈനിൽ നിന്നും അഭയാർത്ഥികളായി കടന്നുവന്ന രണ്ട് അമ്മമാരുടെ പ്രാർത്ഥന തങ്ങളുടെ മക്കൾക്ക് വേണ്ടിയാണ്. ഉക്രൈനിലെ യുദ്ധത്തിൽ നഷ്ടപ്പെട്ടതാണ് അവർക്ക് തങ്ങളുടെ മക്കളെ. എങ്കിലും പ്രതീക്ഷ കൈവെടിയാതെ അവർ പ്രാർത്ഥിക്കുകയാണ്. ഉക്രൈനിൽ നിന്നുള്ള ക്സെനിയയും ഐറിനയും വി. നിക്കോളാസിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഇറ്റലിയിലെ ദൈവാലയത്തിൽ നിന്നുകൊണ്ടാണ് പ്രാർത്ഥന.

ഉക്രൈനിൽ നിന്നുള്ള ക്സെനിയയും ഐറിനയും നേപ്പിൾസിൽ നിന്ന് ഇറ്റലിയിലെ ബാരിയിൽ എത്തി, വി. നിക്കോളാസിന്റെ ദൈവാലയത്തിൽ പ്രാർത്ഥിക്കാനായിരുന്നു അത്. ഐറിന കരഞ്ഞുകൊണ്ട് കോണിപ്പടിയിൽ മുട്ടുകുത്തി മക്കൾക്കുവേണ്ടി പ്രാർത്ഥിച്ചു. “മരിയൂപോളിൽ താമസിക്കുന്ന എന്റെ പെൺമക്കൾക്കും പേരക്കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയത്. ബോംബ് സ്‌ഫോടനത്തിനുശേഷം, ഞങ്ങൾക്ക് അവരെക്കുറിച്ച് ഒരു വാർത്തയും ലഭിച്ചിട്ടില്ല,” ഐറിന ഇറ്റാലിയൻ ദിനപത്രമായ ലാ റിപ്പബ്ലിക്കയോട് പറഞ്ഞു. ഐറിന കുറച്ചുകാലമായി നേപ്പിൾസിൽ ആണ് താമസിക്കുന്നത്. എങ്കിലും അവളുടെ മക്കളും കൊച്ചുമക്കളും ഉക്രൈനിൽ തന്നെ തുടരുകയാണ്.

ഇപ്പോൾ ഇറ്റലിയിൽ ആണ് താമസമെങ്കിലും യുദ്ധം ക്സെനിയയുടെ വീട് നശിപ്പിച്ചു. മാർച്ച് ഒൻപതിന് ശേഷം ക്സെനിയ തന്റെ മറ്റ് കുടുംബാംഗങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഒന്നും കേട്ടിട്ടില്ല. യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് മാർച്ച് 20 – ന് അവൾ ഇറ്റലിയിൽ എത്തി. അവളുടെ ഭർത്താവിന് യുദ്ധം ചെയ്യാൻ അവിടെ തുടരേണ്ടതായി വന്നു. അവളുടെ പെൺമക്കൾ രണ്ടുപേരെക്കുറിച്ചും കാര്യമായ വിവരങ്ങൾ ഒന്നും അതിന് ശേഷം ലഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.