“ആ ദിവസം ഞാൻ കരഞ്ഞു” – സൈനിക സെമിത്തേരി സന്ദർശിച്ച വേളയെ അനുസ്മരിച്ച് പാപ്പാ

ഒന്നാം ലോക മഹായുദ്ധത്തിന്റെ ഇരകളോടൊപ്പം ഒരു സൈനിക സെമിത്തേരി സന്ദർശിച്ചപ്പോൾ താൻ കരഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ടെലാം ഏജൻസിയോട് യുദ്ധത്തെക്കുറിച്ച് സംസാരിക്കവെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

2014 സെപ്റ്റംബറിലാണ് മാർപാപ്പ ഇറ്റാലിയൻ പ്രദേശമായ ഫ്രൂലി വെനീസിയയിലെ സൈനിക സെമിത്തേരി സന്ദർശിച്ചത്. അവിടെ ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട നിരവധി സൈനികരെ അടക്കം ചെയ്ത റെഡിപുഗ്ലിയ സൈനിക സെമിത്തേരിയാണ് പാപ്പാ സന്ദർശിച്ചത്. “1914-ലെ യുദ്ധത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് 2014-ൽ ഞാൻ റെഡിപുഗ്ലിയയിൽ പോയപ്പോൾ സെമിത്തേരിയിൽ എഴുതിവച്ചിരുന്ന ഫലകത്തിൽ മരണമടഞ്ഞവരുടെ പ്രായം കണ്ട് അന്ന് ഞാൻ കരഞ്ഞു” – പാപ്പാ വെളിപ്പെടുത്തി.

അഭിമുഖത്തിനിടെ, പകർച്ചവ്യാധിയെക്കുറിച്ചും അത് ലോകത്തെ മുഴുവൻ ബാധിച്ച രീതിയെക്കുറിച്ചും മാർപാപ്പ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.