
പ്രകോപിപ്പിച്ച് എത്തിയ പാക്കിസ്ഥാനെ തിരിച്ച് വിറപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ പ്രത്യാക്രമണത്തെ തുടർന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയിൽനിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം നടന്നതായാണ് വിവരം. ഇന്ത്യൻ ഡ്രോണുകളുടെ അവശിഷ്ടം വസതിക്ക് സമീപം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പാക് സൈനിക മേധാവിയേയും വസതിയിൽ നിന്ന് മാറ്റിയെന്ന് വിവരവും പുറത്തുവരുന്നുണ്ട്. 1971 ന് ശേഷം വീണ്ടും കറാച്ചിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരിക്കുകയാണ് ഇന്ത്യ.
പഹൽഗാമിലെ ആക്രമണം നടത്തുകയും 25 ഇന്ത്യക്കാരെ കൊലപ്പെടുത്തുകയും ചെയ്ത പാക്കിസ്ഥാന്റെ പ്രവർത്തിക്ക് മറുപടികൊടുത്ത് സംയമനം പാലിച്ച ഇന്ത്യയ്ക്കുനേരെ തുടർച്ചയായി ആക്രമണം നടത്തി വരികയാണ് പാക്കിസ്ഥാൻ. അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുകയാണ്.
ഇതിനിടെ ഇന്ത്യ ആക്രമണം കടുപ്പിച്ചതോടെ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ദുബായിലേക്കു മാറ്റി. രണ്ട് പാക്കിസ്ഥാൻ പൈലറ്റുമാരെ ഇന്ത്യ പിടികൂടിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്‌സാൽമേറിൽനിന്നും കശ്മീരിലെ അഖ്നൂരിൽനിന്നുമാണ് പൈലറ്റുമാരെ പിടികൂടിയിരിക്കുന്നത്.