ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി ബ്രസീലിലെ മിഖായേൽ മാലാഖയുടെ ദൈവാലയം

സാവോ പോളോ, പരാന സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ ബ്രസീലിലെ BR-369 ഹൈവേക്ക് സമീപം സ്ഥിതിചെയ്യുന്ന വി. മിഖായേൽ മാലാഖയുടെ വലിയ രൂപം യാത്രക്കാരെ അമ്പരപ്പിക്കാറുണ്ട്. പൂർണ്ണമായും സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച, 62 അടി ഉയരവും 15 ടൺ ഭാരവുമുള്ള ഈ രൂപം അത്യാകർഷകമാണ്. ഒരു കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ രൂപം ഹൈവേയിൽ നിന്ന് ഒരു മൈൽ മാത്രം അകലെയാണ്.

നാലു നിലകളുള്ള ഒരു കെട്ടിടത്തിനു മുകളിലാണ് ഈ രൂപം സ്ഥാപിച്ചിരിക്കുന്നത്. കിലോമീറ്ററുകൾ അകലെ നിന്നു തന്നെ ഇത് കാണാൻ കഴിയും. കെട്ടിടത്തിന്റെയും രൂപത്തിന്റെയും കൂടി ഉയരം ഏകദേശം 124 അടിയാണ്. ബ്രസീലിലെ റിയോ-ഡി-ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ രൂപത്തേക്കാൾ അല്പം ചെറുത് മാത്രം.

വി. മിഖായേൽ മാലാഖയുടെ നാമത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദൈവാലയമാണിത്. ആദ്യത്തേത് ഇറ്റലിയിലെ ഗാർഗാനോ പർവ്വതത്തിന്റെ ചരിവിലുള്ള രൂപമാണ്. രണ്ടാമത്തേത് ഫ്രാൻസിലെ ഒരു ചെറിയ ദ്വീപിലുള്ള രൂപവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.