ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് അതിരൂപതാ ഭാരവാഹികള്‍ ചുമതലയേറ്റു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2022-23 വര്‍ഷത്തേക്കുള്ള അതിരൂപതാ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആനുകാലിക പശ്ചാത്തലത്തില്‍ യുവജനങ്ങള്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ടതുണ്ടെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപതാ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, അതിരൂപതാ ചാപ്ലിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ഡയറക്ടര്‍ ശ്രി.ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ എസ്.ജെ.സി, വൈസ് പ്രസിഡന്റ് ജോക്കി ജോര്‍ജ് അടിയായിപ്പള്ളി മുന്‍ അതിരൂപതാ വൈസ് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, സെക്രട്ടറി ബോഹിത് ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

നിയുക്ത അതിരൂപതാ സമിതിയുടെയും മുന്‍ അതിരൂപതാ സമിതിയുടെയും കുടുംബാംഗങ്ങളും സിന്‍ഡിക്കേറ്റ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ലിബിന്‍ ജോസ് പാറയില്‍ പ്രസിഡന്റായും ഷാരു സോജന്‍ കൊല്ലറേട്ട് ജനറല്‍ സെക്രട്ടറിയായും ജയ്‌സ് എം. ജോസ് മുകളേല്‍ ട്രഷററായും ജെറിന്‍ ജോയി പാറാണിയില്‍, ജോക്കി ജോര്‍ജ് അടിയായിപ്പള്ളി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും അലീന ലൂമോന്‍ പാലത്തിങ്കല്‍, സിറിള്‍ സിറിയക്ക് മന്നാകുളത്തില്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ചാപ്‌ളെയിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.