കൊളംബിയ- വെനിസ്വേല ബോർഡറിൽ സ്ത്രീകൾക്ക് സഹായവുമായി സന്യാസിനിമാർ

വെനസ്വേലയുമായി മൂന്ന് അതിർത്തികൾ  പങ്കിടുന്ന കൊളംബിയൻ നഗരമായ കുക്കുട്ടയിൽ അഭയാർത്ഥികളായി എത്തുന്ന സ്ത്രീകൾക്കായി രക്ഷയുടെ കരങ്ങൾ വിരിക്കുകയാണ് ഒരു കൂട്ടം സന്യസിനിമാർ. ‘ദി റിലീജ്യസ് അഡോറേഴ്സ് സ്ലേവ്സ് ഓഫ് ദി ഗ്ലേസ്ഡ് സാക്രമെന്റ് ആൻഡ് ഓഫ് ചാരിറ്റി’ എന്ന സന്യാസ സമൂഹത്തിലെ സന്യാസിനിമാരാണ് മനുഷ്യക്കടത്തിൽ നിന്ന് സ്ത്രീകളെ രക്ഷിക്കുന്നത്. ഇരുപത്തിയേഴു വർഷം നീണ്ട പ്രവർത്തനങ്ങളിൽ നിന്നായി 4000 ത്തോളം സ്ത്രീകളെ രക്ഷിക്കുവാൻ ഈ സിസ്റ്റർമാർക്കു കഴിഞ്ഞു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്പാനിഷ് വിശുദ്ധ മരിയ മൈകേല സ്ഥാപിച്ചതാണ് ദി റിലീജ്യസ് അഡോറേഴ്സ് സ്ലേവ്സ് ഓഫ് ദി ഗ്ലേസ്ഡ് സാക്രമെന്റ് ആൻഡ് ഓഫ് ചാരിറ്റി എന്ന സമൂഹം. 27 വർഷം മുമ്പ് സി. മരിയ സോളേദാഡ് ഏരിയാസ്  കുട്ടികൾക്കായി കുക്കുട്ടയിൽ ഒരു ഭവനം സ്ഥാപിച്ചു. വേശ്യാവൃത്തിക്ക് ഇരയായ സ്ത്രീകളും കൗമാരക്കാരുമായവരെ രക്ഷപെടുത്തി സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുവാൻ ഈ ഭവനത്തിലെ പ്രവർത്തനങ്ങളിലൂടെ സിസ്റ്റർമാർക്കു കഴിയുന്നു.

കൊളംബിയയ്ക്ക് വെനസ്വേലയുമായി എട്ട് ഔദ്യോഗിക ക്രോസിംഗുകൾ ഉണ്ടെങ്കിലും – 74 അനൗപചാരിക പാതകൾക്ക് പുറമേ, പ്രധാന കവാടം കുക്കുട്ടയിലൂടെയാണ് ഉള്ളത്. കാൽനടയായി പ്രവേശിക്കുന്ന 94% ആളുകളും ഈ പ്രദേശത്തിലൂടെയാണ് അതിർത്തി കടക്കുന്നത്. ഈ അർത്ഥത്തിൽ, മനുഷ്യക്കടത്തിനെതിരെ പോരാടാനുള്ള തന്ത്രപ്രധാനമായ സ്ഥലമാണ് ഈ നഗരം. കാരണം വെനസ്വേലയെ ബാധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വേശ്യാവൃത്തിയിലേക്ക് വീഴുന്ന സ്ത്രീകൾ കുറവല്ല. ഇവിടെയാണ് ഈ സന്യാസിനിമാരുടെ സേവനം പ്രാധാന്യം അർഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.