കർദ്ദിനാൾ മാർ ആലഞ്ചേരിക്ക് ജന്മദിനാശംസകളുമായി നുൺഷ്യോ എത്തി

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി (നുൺഷ്യോ) ആർച്ചുബിഷപ്പ് ഡോ. ലിയോപോൾ ജിറേല്ലി സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച് ജന്മദിനാശംസകൾ നേർന്നു. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെത്തിയാണ് മാർ ആലഞ്ചേരിയെ സന്ദർശിച്ചത്.

ഇന്നലെയായിരുന്നു ( ഏപ്രിൽ 19 ) കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ 77-ാം ജന്മദിനം. തൃശൂർ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, വരാപ്പുഴ ആർച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പമ്പിൽ, കൂരിയയിലെ വൈദികർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തലശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിനായി കേരളത്തിലെത്തിയതാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.