വത്തിക്കാനിൽ ജീവിത സാക്ഷ്യം പങ്കുവച്ച് ഡൗൺ സിൻഡ്രോം ബാധിച്ച സന്യാസിനി

ഡൗൺ സിൻഡ്രോം ബാധിച്ച തന്റെ ജീവിത സാക്ഷ്യം പങ്കുവച്ച് ഫ്രാൻസിലെ സന്യാസിനി. മെയ് 19- ന് വൈകല്യമുള്ള കത്തോലിക്കർക്കുവേണ്ടി വത്തിക്കാനിൽ നിന്നും നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ സന്യാസിനി സംസാരിച്ചത്.

“വൈകല്യമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ എന്നെ അബോർഷന് വിധേയമാക്കാമായിരുന്നു. എന്നാൽ ജീവിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ലോകത്തെ മുഴുവൻ സ്നേഹിക്കുന്നു. എന്നെ സൃഷ്ടിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. സഭ നമ്മുടെ ഭവനമാണ്”- സന്യാസിനി പറഞ്ഞു. വികലാംഗരോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും കാരണം അവരിൽ ഒരാളാണ് തന്നെ ദൈവവിളിയിലേക്ക് നയിച്ചതെന്നും കർദ്ദിനാൾ മരിയോ ഗ്രെച്ച് ഈ അവസരത്തിൽ പ്രസ്താവിച്ചു. 20- ലധികം രാജ്യങ്ങളിൽ നിന്ന് മുപ്പതോളം പേരാണ് ഈ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. എല്ലാവരും വിവിധ രീതിയിലുള്ള വൈകല്യങ്ങൾ ഉള്ളവരാണ്.

മെക്സിക്കോ, ഉക്രൈൻ, ഫ്രാൻസ്, ലൈബീരിയ എന്നിവിടങ്ങളിൽ നിന്നും മറ്റ് നാല് ജീവിതസാക്ഷ്യങ്ങളും ഉണ്ടായിരുന്നു. എല്ലാവരും പല രീതിയിലുള്ള വിവേചനങ്ങൾ ജീവിതത്തിൽ ആഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.