നൈജീരിയയിൽ ക്രൈസ്തവരുടെ കൊലപാതകത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രാദേശിക നേതാവ്

നൈജീരിയയിലെ മിയാൻഗോയിൽ മരിച്ച ക്രൈസ്തവരുടെ മൃതസംസ്ക്കാരത്തിൽ പങ്കെടുത്ത് നൈജീരിയൻ നേതാവ് പ്രിൻസ് റോബർട്ട് ആഷി ഡോഡോ. ഏപ്രിൽ 23- നാണ് ആയുധധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ക്രൈസ്തവരുടെ മൃതസംസ്കാരം ക്വാൾ ജില്ലയിൽ നടന്നത്.

നൈജീരിയൻ ക്രൈസ്തവർ അഭിമുഖീകരിക്കുന്ന സാഹചര്യത്തെ, നിരവധി ശത്രുക്കൾ ഉണ്ടായിരുന്നിട്ടും അജയ്യരായി നിലകൊണ്ട ഇസ്രായേൽക്കാരുടെ മനോഭാവത്തോടാണ് പ്രിൻസ് റോബർട്ട് സാമ്യപ്പെടുത്തിയത്. നൈജീരിയയിലെ ഇറിഗ്വെ ഡെവലപ്മെന്റ് അസോസിയേഷന്റെ പ്രസിഡന്റാണ് പ്രിൻസ് റോബർട്ട് ആഷി ഡോഡോ. “നൈജീരിയൻ ക്രൈസ്തവർ ആയുധധാരികളുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ആളുകളെയും തുടച്ചുനീക്കാനും ഭൂമി പിടിച്ചെടുക്കാനുമുള്ള ശത്രുക്കളുടെ പദ്ധതികൾക്കിടയിലും, ദൈവം നൈജീരിയൻ ക്രൈസ്തവരെ നിലനിർത്തുകയും സംരക്ഷിക്കുകയുമാണ്” – പ്രിൻസ് റോബർട്ട് പറഞ്ഞു.

“യുവാക്കൾ കൊല്ലപ്പെടുന്നത് രാഷ്ട്രത്തിന് ഗുരുതരമായ തിരിച്ചടിയുണ്ടാക്കുന്നു. കാരണം യുവാക്കളാണ് നാടിന്റെ അടിത്തറ” – ഇറിഗ്‌വേ യൂത്ത് മൂവ്‌മെന്റിന്റെ (ഐ‌വൈ‌എം) ദേശീയ പ്രസിഡന്റായ എസെക്കിയേൽ പീറ്റർ ബിനി പറഞ്ഞു. ക്വാൾ ജില്ലാ മേധാവി ഹലാ ബിതി ഡോഡോയും വിശ്വാസവും പ്രാർത്ഥനയും നിലനിർത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.