“നൈജീരിയ അടുത്ത അഫ്ഗാനിസ്ഥാനായി മാറരുത്”- മുന്നറിയിപ്പ് നൽകി നൈജീരിയൻ ബിഷപ്പ്

നൈജീരിയ അടുത്ത അഫ്ഗാനിസ്ഥാനായി മാറരുതെന്ന് മുന്നറിയിപ്പ് നൽകി നൈജീരിയയിലെ ഒൻഡോയിലെ ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെ. വെസ്റ്റ്മിൻസ്റ്ററിൽ നടന്ന ഒരു മീറ്റിംഗിൽ സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“തീവ്രവാദ ഗ്രൂപ്പുകൾക്കും അവരുടെ സ്പോൺസർമാർക്കും എതിരെ നിർണായക നടപടി സ്വീകരിച്ചില്ലെങ്കിൽ തന്റെ രാജ്യം അഫ്ഗാനിസ്ഥാന്റെ കാര്യത്തിലെന്നപോലെ കീഴടങ്ങേണ്ടി വരും. രാജ്യത്തെ അരക്ഷിതാവസ്ഥയ്‌ക്കെതിരെ നൈജീരിയയിലെ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ആവർത്തിച്ച് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. രാജ്യത്തെ ക്രിസ്ത്യാനികൾ വംശഹത്യയുടെ ഭീഷണിയിലാണ്. ഞങ്ങൾ ജീവനുവേണ്ടി നടന്നു, പ്രതിഷേധിച്ചു, സർക്കാരിന്റെ അടിസ്ഥാന ലക്ഷ്യമായ പൗരന്മാരുടെ ജീവിതത്തിന്റെയും സ്വത്തിന്റെയും സുരക്ഷ നിറവേറ്റാൻ കഴിവില്ലെങ്കിൽ പ്രസിഡന്റിനോട് (മുഹമ്മദു ബുഹാരി) രാജിവയ്ക്കാൻ ആഹ്വാനം ചെയ്യുകപോലും ചെയ്തു. എന്നിട്ടും ഒന്നും മാറിയിട്ടില്ല,” -ബിഷപ്പ് വേദനയോടെ വെളിപ്പെടുത്തുന്നു.

ഈ വർഷം ജൂൺ വരെ 3478 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബിഷപ്പ് അരോഗുണ്ടാഡെ വിശദീകരിച്ചു. വംശഹത്യ തടയാൻ നൈജീരിയൻ സർക്കാരിനെ നിർബന്ധിക്കണമെന്ന് അദ്ദേഹം യുകെ സർക്കാരിനോടും നല്ല മനസ്സുള്ള എല്ലാ ജനങ്ങളോടും ശക്തമായി അഭ്യർത്ഥിച്ചു. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് റിപ്പോർട്ട് അനുസരിച്ച് ആഫ്രിക്കയിൽ ഭീകരാക്രമണങ്ങൾ കുത്തനെ ഉയർന്നതായും 2021 ജനുവരി മുതൽ 2022 ജൂൺ വരെ 7,600-ലധികം നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായും വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.