‘യു ആർ മൈ സോൾ ബ്രദർ’ – സമാധാനപൂർണ്ണം ഈ പ്രതികരണം

നിക്കരാഗ്വയിൽ ഭരണാധികാരികളുടെ അഴിമതികൾക്കും അനീതികൾക്കുമെതിരെ പ്രതികരിച്ചതിനെ തുടർന്ന് വീട്ടുതടങ്കലിലാക്കപ്പെട്ട മതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ സമാധാനപൂർണ്ണവും എന്നാൽ വേറിട്ടതുമായ പ്രതിഷേധം വൈറലായി മാറുകയാണ്. പോലീസുകാർക്കു മുന്നിലായി പ്രശസ്ത ബ്രസീലിയൻ ഗായകനും ഗാനരചയിതാവുമായ റോബർട്ടോ കാർലോസിന്റെ ‘അമിഗോ’ എന്ന ഗാനം ആലപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്.

ബിഷപ്പ് അൽവാരസ് സംവിധാനം ചെയ്ത മാതഗൽപ്പ രൂപത പ്രസിദ്ധീകരിച്ച വീഡിയോയിൽ, തന്റെ വീടിന്റെ വാതിൽക്കൽ, വഴിതടയാൻ നിന്ന പോലീസുകാരോട് താൻ പുറത്തിറങ്ങില്ലെന്ന് ബിഷപ്പ് പറയുന്നതും തുടർന്ന് അദ്ദേഹം പാടാൻ തുടങ്ങുന്നതും കാണാം. “നീ എന്റെ ആത്മസഹോദരനാണ്, യഥാർത്ഥത്തിൽ സുഹൃത്താണ്/ എല്ലാ വഴികളിലും യാത്രകളിലും എപ്പോഴും എന്നോടൊപ്പമുള്ളവൻ/ നിങ്ങൾ ഒരു മനുഷ്യനാണെങ്കിലും നിങ്ങൾക്ക് ഇപ്പോഴും ഒരു കുട്ടിയുടെ ആത്മാവുണ്ട്/ എനിക്ക് അവന്റെ സൗഹൃദവും ബഹുമാനവും വാത്സല്യവും നൽകുന്നവൻ…” ഈ വരികൾ ബിഷപ്പിന്റെ വീഡിയോയുടെ പശ്ചാത്തലത്തിൽ ആലപിക്കപ്പെടുന്നു.

ഡാനിയൽ ഒർട്ടേഗ സ്വേച്ഛാധിപത്യത്തിന്റെയും അടിച്ചമർത്തലുകളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഇരയാണ് ബിഷപ്പ് റൊളാൻഡോ അൽവാരസ്. മാധ്യമങ്ങളെയും സാമൂഹിക നെറ്റ്വർക്കുകളെയും ഭരണകൂടത്തിനെതിരെ തിരിക്കുന്നുവെന്ന് ആരോപിച്ച് നിലവിൽ പോലീസ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. കലാപം സംഘടിപ്പിക്കാനും ജനങ്ങളെ കൂട്ടം കൂടാനും പ്രേരിപ്പിക്കുന്നു എന്ന പോലീസിന്റെ തെറ്റായ ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെയും മറ്റനേകം ക്രൈസ്തവരെയും ഭരണകൂടത്തിന്റെ പിന്തുണയോടെ പോലീസ് വീട്ടുതടങ്കലിൽ വച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.