ഫാത്തിമാ മാതാവിന് സമർപ്പിക്കപ്പെട്ട പ്രദക്ഷിണത്തിനു തടയിട്ട് നിക്കരാഗ്വൻ ഭരണകൂടം

ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പതിവ് പ്രദക്ഷിണത്തിനു തടയിട്ട് നിക്കരാഗ്വൻ ഭരണകൂടം. ആഭ്യന്തര സുരക്ഷാ കാരണങ്ങളാൽ എന്ന് നടക്കാനിരുന്ന പ്രദക്ഷിണം മാറ്റിവച്ചതായി മനാഗ്വ (നിക്കരാഗ്വ) അതിരൂപത അറിയിച്ചു. പോലീസിന്റെ നിർദ്ദേശ പ്രകാരം ആണ് പ്രദക്ഷിണം മാറ്റിവച്ചത്.

മനാഗ്വയിൽ മരിയൻ കോൺഗ്രസിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷം പ്രദക്ഷിണം നടത്തിയിരുന്നു. ഈ രണ്ടു വർഷങ്ങളിലും വിശ്വാസികൾ വളരെയേറെ ഭക്തിയോടെയാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തിരുന്നത്. തങ്ങളുടെ പ്രത്യാശയുടെ പ്രതീകമായി മാറിയ മറിയത്തിന്റെ രൂപം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മനാഗ്വയിലെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വളരെയേറെ ആത്മീയാനുഭവങ്ങൾ പകരുന്ന ഒന്നായിരുന്നു. ഇതിനാണ് ഒർട്ടേഗയുടെ ഭരണകൂടം കടിഞ്ഞാൺ ഇട്ടിരിക്കുന്നത്.

പ്രദക്ഷിണം മാറ്റിവച്ച സാഹചര്യത്തിൽ വിശ്വാസികൾ ആഗസ്റ്റ് 13 ശനിയാഴ്ച നേരിട്ട് മനാഗ്വ കത്തീഡ്രലിൽ എത്തുവാനും സമാധാനപൂർവ്വം പ്രാർത്ഥനകളിൽ പങ്കെടുക്കുവാനും രൂപത നേതൃത്വം ആവശ്യപ്പെട്ടു. കൂടാതെ നിക്കരാഗ്വയിൽ സമാധാനവും നീതിപൂർവമായ ഭരണ സംവിധാനങ്ങളും പുനഃസ്ഥാപിക്കപ്പെടുന്നതിനായി പ്രത്യേകം പ്രാർത്ഥിക്കുവാനും വൈദികർ വിശ്വാസികളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.