പുതിയ വിശുദ്ധർ സമാധാനത്തിന്റെ പ്രതിനിധികൾ: ഫ്രാൻസിസ് മാർപാപ്പ

പുതിയ വിശുദ്ധർ യുദ്ധത്തിന്റേതല്ല, സമാധാനത്തിന്റെ പ്രതിനിധികളാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്ന് ഫ്രാൻസിസ് പാപ്പാ. മെയ് 15-ന് പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

മെയ് 15-നാണ് പത്തു പേരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയത്. “ലോകത്ത് പ്രശ്നങ്ങളും യുദ്ധങ്ങളും വർദ്ധിക്കുമ്പോൾ നവ വിശുദ്ധർ, യുദ്ധത്തിന്റേതല്ല, സമാധാനത്തിന്റെ പ്രതിനിധികളാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ഉത്തരവാദിത്വമുള്ള സ്ഥാനങ്ങൾ വഹിക്കുന്നവരുടെ ഹൃദയത്തിലും മനസ്സിലും നവ വിശുദ്ധർ സമാധാനപരമായ സംവാദത്തിനുള്ള സാധ്യതകൾ പ്രചോദിപ്പിക്കട്ടെ” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.