വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട 27 ഡൊമിനിക്കൻ രക്തസാക്ഷികൾ വിശുദ്ധിയിലേക്കുള്ള പാത നമുക്ക് കാണിച്ചുതരുന്നു: ഫ്രാൻസിസ് പാപ്പാ

തങ്ങളുടെ ഘാതകരോട് ക്ഷമിച്ച 27 ഡൊമിനിക്കൻ രക്തസാക്ഷികൾ വിശുദ്ധിയിലേക്കുള്ള പാത നമുക്ക് കാണിച്ചുതരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 19- ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനയ്ക്കുശേഷമാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. ജൂൺ 18- നാണ് 27 ഡൊമിനിക്കൻ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

“സ്‌പെയിനിലെ ആഭ്യന്തര യുദ്ധത്തിൽ വിശ്വാസം സംരക്ഷിക്കാനായി രക്തസാക്ഷികളായവരാണ് ഈ 27 പേർ. ക്രിസ്തുവിനോട് ചേർന്നു നിന്ന് തങ്ങളുടെ ഘാതകരോട് ക്ഷമിച്ച ഇവരുടെ ജീവിതസാക്ഷ്യം നമുക്ക് വിശുദ്ധിയിലേക്കുള്ള പാത കാണിച്ചുതരുന്നു. നമ്മുടെ ജീവിതം ഒരു സ്നേഹബലിയായി ദൈവത്തിനും മറ്റുള്ളവർക്കുവേണ്ടിയും സമർപ്പിക്കാൻ ഇവരുടെ ജീവിതം നമുക്ക് പ്രചോദനമേകുന്നു”- പാപ്പാ പറഞ്ഞു. ജൂൺ 18- ന് സ്‌പെയിനിലെ സേവില്ലേ കത്ത്രീഡലിൽ വച്ചാണ് 27 ഡൊമിനിക്കൻ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. കർദ്ദിനാൾ മാർസെല്ലോ സെമെരാരോയായിരുന്നു നാമകരണ നടപടികളുടെ മുഖ്യകാർമ്മികൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.