റവ. ഡോ. മാത്യു ഓലിക്കൽ എം.സി.ബി.എസ്. സയൺ പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയര്‍

ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ സയൺ പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഡോ. മാത്യു ഓലിക്കൽ നിയമിതനായി. ഡോ. മാത്യു തെക്കേമുറിയിൽ (വിക്കര്‍ പ്രൊവിൻഷ്യൽ, സാമൂഹ്യപ്രവര്‍ത്തനം & വിദ്യാഭ്യാസം), ഫാ. അബ്രാഹം കരോട്ട് (പ്രേഷിത പ്രവർത്തനം), ഫാ. മാത്യു കളമ്പുകാട്ട് (ധനകാര്യം, വികസനപ്രവര്‍ത്തനങ്ങള്‍), ഫാ. കുര്യൻ കാരിക്കാട്ട് (ദിവ്യകാരുണ്യ പ്രേഷിതത്വം), എന്നിവര്‍ കൗണ്‍സിലര്‍മാരായും നിയമിക്കപ്പെട്ടു.

കോഴിക്കോട് സയൺ പ്രൊവിൻഷ്യൽ ഹൗസിൽ പൊന്തിഫിക്കല്‍ ഡലഗേറ്റ് മാര്‍ തോമസ് ഇലവനാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസംഘത്തിലാണ് പുതിയ നിയമനങ്ങള്‍ നടന്നത്.

റവ. ഫാ. മാത്യു ആലക്കളം, റവ. ഫാ. ജോസഫ് പറേടം എന്നിവരാല്‍ 1933-ല്‍ മല്ലപ്പള്ളിയില്‍ സ്ഥാപിതമായ ദിവ്യകാരുണ്യ മിഷനറി സമൂഹം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും പ്രവര്‍ത്തനനിരതമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.