വാഴ്ത്തപ്പെട്ടവരായ സ്കലബ്രീനിയേയും സാറ്റിയേയും വിശുദ്ധ പദവിയിലേക്ക് ഉയർത്തും

ഇറ്റലിയിലെ പിയാസെൻസ രൂപതയുടെ മെത്രാനായിരുന്ന വാഴ്ത്തപ്പെട്ട ജിയോവാന്നി ബത്തീസ്ത സ്കലബ്രീനിയെയും സലേഷ്യൻ സമൂഹത്തിൽ നിന്നുള്ള സന്യസ്ത സഹോദരൻ അർത്തേമിദെ സാറ്റിയെയും ഫ്രാൻസിസ് പാപ്പ ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തും. വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന മദ്ധ്യേ ആയിരിക്കും ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.

വാഴ്ത്തപ്പെട്ട ജിയോവാന്നി ബത്തീസ്തയ്ക്കു ഒൻപതാം പീയുസ് പാപ്പ ‘മതബോധനത്തിൻറെ അപ്പസ്തോലൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ക്രിസ്തീയ സിദ്ധാന്ത വിദ്യാലയങ്ങൾ സ്ഥാപിച്ചും കത്തോലിക്ക മതബോധന പ്രസിദ്ധീകരണം ആരംഭിച്ചും ദേശീയ മതബോധന സമ്മേളനം ഉൾപ്പെടെ സംഘടിപ്പിച്ചും തന്റെ ജീവിതം ധന്യമാക്കിയ വ്യക്തിയായിരിന്നു അദ്ദേഹം. ഇതാണ് അദ്ദേഹത്തെ ‘മതബോധനത്തിന്റെ അപ്പോസ്തോലൻ’ എന്ന വിശേഷണത്തിന് അർഹനാക്കിയത്.

പാവപ്പെട്ടവർക്കായുള്ള അക്ഷീണപ്രവർത്തനവും അതിനുള്ള സന്നദ്ധതയും നിരന്തര പ്രാർത്ഥനയും സുദീർഘമായ ദിവ്യകാരുണ്യ ആരാധനയിലുള്ള പങ്കുചേരലും വഴി ജീവിതം ധന്യമാക്കിയ വ്യക്തിയാണ് വാഴ്ത്തപ്പെട്ട അർത്തേമിദെ സാറ്റി. 1880 ഒക്ടോബർ 12-ന് ഉത്തര ഇറ്റലിയിലെ റേജൊ എമീലിയ പ്രവിശ്യയിൽപെട്ട ബൊറേത്തൊയിൽ ആയിരുന്നു ജനനം. തന്റെ കുടുംബം തെക്കെ അമേരിക്കൻ നാടായ അർജൻറീയിലേക്കു കുടിയേറിയതിനെ തുടർന്ന് അവിടെ ബഹീയ ബ്ലാങ്കയിൽ സലേഷ്യൻ സമൂഹവുമായി അടുത്തിടപഴകിയ അദ്ദേഹം സന്യസ്തജീവിതത്തിൽ ആകൃഷ്ടനായി. സലേഷ്യൻ സമൂഹത്തിൽ ചേർന്ന അർത്തേമിദെ സന്യസ്ത സഹോദരനായി ജീവിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.