ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിന് പുതിയ തലവനെ തിരഞ്ഞെടുത്ത്  മാർപാപ്പ

കർദ്ദിനാൾ മാറ്റിയോ സുപ്പിയെ ഇറ്റാലിയൻ ബിഷപ്‌സ് കോൺഫറൻസിന് പുതിയ തലവനായി തിരഞ്ഞെടുത്തത് ഫ്രാൻസിസ് മാർപാപ്പ. മെയ് 24- ന് വത്തിക്കാനിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഇറ്റാലിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ (സിഇഐ) അധ്യക്ഷസ്ഥാനം ഒഴിയുന്ന കർദ്ദിനാൾ ഗ്വാൾട്ടിറോ ബാസെറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2015 മുതൽ ഇറ്റാലിയൻ നഗരമായ ബൊലോഗ്നയിലെ ആർച്ചുബിഷപ്പായിരുന്നു കർദ്ദിനാൾ മാറ്റിയോ സുപ്പി. 66- കാരനായ കർദ്ദിനാളിന് ‘സൈക്ലിംഗ് കർദ്ദിനാൾ’ എന്നും പേരുണ്ട്. സിയീനയിലെ ആർച്ചുബിഷപ്പായ കർദ്ദിനാൾ അഗസ്‌റ്റോ പൗലോ ലോജുഡിസ്, അസിറേലെ (ഇറ്റലി) ബിഷപ്പായ അന്റോണിയോ റാസ്‌പന്തി എന്നിവരായിരുന്നു അധ്യക്ഷസ്ഥാനത്തേക്കുള്ള മറ്റ് സ്ഥാനാർത്ഥികൾ.

വത്തിക്കാനിൽ മെയ് 23 മുതൽ 27 വരെ നടക്കുന്ന ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിന്റെ (സിഇഐ) 76-ാമത് ജനറൽ അസംബ്ലിയിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്.1955 ഒക്‌ടോബർ 11- ന് റോമിൽ ജനിച്ച കർദ്ദിനാൾ മാറ്റിയോ സുപ്പി 1981- ലാണ് വൈദികനായി അഭിഷിക്തനായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.