വത്തിക്കാന്റെ സാംസ്കാരിക വിദ്യാഭ്യാസ വിഭാഗത്തിന് പുതിയ മേധാവികൾ

വത്തിക്കാന്റെ സാംസ്കാരിക വിദ്യാഭ്യാസ വിഭാഗത്തിന് പുതിയ തലവനെയും കാര്യദർശിയെയും നിയമിച്ച് ഫ്രാൻസിസ് പാപ്പാ. പോർച്ചുഗീസ് സ്വദേശിയായ കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺസിനെ സാംസ്കാരിക വിദ്യാഭ്യാസ വകുപ്പിന്റെ പ്രീഫെക്ട് ആയും സഭാവിജ്ഞാനീയാധ്യാപകനായ ഇറ്റാലിയൻ വൈദികൻ ജൊവാന്നി ചേസറെ പഗാത്സിയെ കാര്യദർശിയായും പാപ്പാ നിയമിച്ചു.

ദൈവശാസ്ത്രജ്ഞനായ, 56 വയസ് പ്രായമുള്ള വ്യക്തിയാണ് കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺസ്. അദ്ദേഹം 1965 ഡിസമ്പർ 15-ന് പോർച്ചുഗലിലെ മശീക്കൊയിൽ ജനിക്കുകയും 1990 ജൂലൈ 28-ന് പൗരോഹിത്യം സ്വീകരിക്കുകയും 2018 ജൂലൈ 28-ന് മെത്രാനായി അഭിഷിക്തനാകുയും 2019 ഒക്ടോബർ 5-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു. ഇറ്റലിയിലെ ക്രേമയിൽ 1965 ജൂൺ 8-ന് ജനിച്ച ജൊവാന്നി ചേസറെ പഗാത്സി 1990 ജൂൺ 23-നാണ് പൗരോഹിത്യം സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.