മോൺ. ജോസഫ് കൊല്ലംപറമ്പിലിന്റെയും മോൺ. തോമസ് പാടിയത്തിന്റെയും മെത്രാഭിഷേകം ഒക്ടോബർ ഒൻപതിന്

ഷംഷാബാദ് രൂപതയുടെ നിയുക്ത സഹായമെത്രാന്മാരായ മോൺ. ജോസഫ് കൊല്ലംപറമ്പിലിന്റെയും മോൺ. തോമസ് പാടിയത്തിന്റെയും മെത്രാഭിഷേകം ഒക്ടോബർ ഒൻപതിന് ഷംഷാബാദിൽ നടക്കും. ബാഡാംഗ്പേട്ട് ബാലാജി നഗറിലുള്ള സി.കെ.ആർ ആൻഡ് കെ.ടി.ആർ കൺവൻഷൻ സെന്ററിൽ രാവിലെ ഒൻപതിനാണ് മെത്രാഭിഷേക ചടങ്ങുകൾ.

സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാട്ടിൽ എന്നിവർ സഹകാർമ്മികരായിരിക്കും. 12.30-ന് അനുമോദന സമ്മേളനത്തോടെ ചടങ്ങുകൾ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.