മാർപാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനം – മലയാള പരിഭാഷ പുറത്തിറങ്ങി

ദൈവജനത്തിന്റെ ആരാധനാക്രമ രൂപീകരണത്തെ കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ‘ഞാൻ അത്യധികം ആഗ്രഹിച്ചു’ എന്ന ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനത്തിന്റെ മലയാള പരിഭാഷയുടെ ഔദ്യോഗിക പ്രകാശനം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ നെറ്റൊ, സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന് നൽകിക്കൊണ്ട് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടർ ഫാദർ ജെയിംസ് ആലക്കുഴിയിൽ ഓ സി ഡി, സന്നിഹിതനായിരുന്നു.

വിശുദ്ധ ലൂക്കായുടെ സുവിശേഷം 22-ാം അദ്ധ്യായത്തിലെ, “പീഢയാനുഭവിക്കുന്നതിനു മുൻപ്, നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു” എന്ന 15 -ാം വാക്യത്തെ പരാമർശിച്ചുകൊണ്ടാണ്, ദൈവജനത്തിന്റെ ആരാധനക്രമ രൂപീകരണത്തെ സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോലിക ലേഖനം 2022 ജൂൺ 29 -ന് ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയത്.

പുതിയ നിർദ്ദേശങ്ങളുടെയോ പ്രത്യേക മാനദണ്ഡങ്ങളുടെയോ ഒരു മാർഗ്ഗരേഖ എന്നതിനേക്കാൾ ആരാധനാക്രമത്തിന്റെ മനോഹാരിത വീണ്ടും കണ്ടെത്തുക എന്നുള്ളതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. അപരന് ഇടം കൊടുക്കുന്നതായിരിക്കണം ആരാധനാക്രമം എന്ന് ഓരോ ഖണ്ഡികയിലും പരിശുദ്ധ പിതാവ് നമ്മെ ഓർമിപ്പിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.