വിശുദ്ധ കുർബാനസ്വീകരണം വിലക്കിയിട്ടും അബോർഷനെ പിന്തുണച്ച് നാൻസി പെലോസി

വിശുദ്ധ കുർബാനസ്വീകരണം വിലക്കിയിട്ടും അബോർഷനെ പിന്തുണച്ച് യു എസ് സ്പീക്കറായ കത്തോലിക്കാ വിശ്വാസി നാൻസി പെലോസി. ആർച്ചുബിഷപ്പായ സാൽവത്തോർ കോർഡിലിയോനാണ് മെയ് 20- ന് നാൻസി പെലോസിയെ പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും വിലക്കിയത്.

“സഭയുടെ ഈ നടപടിയിൽ എനിക്ക് അത്ഭുതമാണ്. എന്നാൽ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കാത്ത സഭാ അംഗങ്ങൾക്കെതിരെ ഒരു നടപടിയും സഭ സ്വീകരിക്കുന്നില്ല”- നാൻസി പെലോസി പറഞ്ഞു. കത്തോലിക്കാ സഭ ഗർഭച്ഛിദ്രത്തെ കൊലപാതക തുല്യമായ തിന്മയായാണ് കണക്കാക്കുന്നത്. എന്നാൽ വർഷങ്ങളായി, തന്റെ കത്തോലിക്കാ വിശ്വാസത്തെ കുറിച്ച് പ്രഘോഷിക്കുന്ന നാൻസി അതേ സമയം ഗർഭച്ഛിദ്രത്തെ ന്യായീകരിക്കുകയുമാണ്.

ഒരു കത്തോലിക്കാ രാഷ്ട്രീയ പ്രവർത്തക എന്ന നിലയിൽ ഗർഭച്ഛിദ്രത്തെ പരസ്യമായി പിന്തുണച്ചതിനാണ് സാൻ ഫ്രാൻസിസ്കോ അതിരൂപതയിൽ നിന്നും വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്ന് നാൻസി പെലോസിയെ വിലക്കിയത്. ഈ നടപടി തികച്ചും അജപാലനപരമാണെന്നും രാഷ്ട്രീയ പ്രേരിതമല്ലെന്നും ആർച്ചുബിഷപ്പ് സാൽവത്തോർ പറഞ്ഞു. ഈ ഉത്തരവ് സാൻ ഫ്രാൻസിസ്കോ അതിരൂപതയിൽ മാത്രമാണ് ബാധകം. പരിശുദ്ധ കുർബാന സ്വീകരിക്കുന്നത് തുടരുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് നാൻസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.