ഇന്തോനേഷ്യയിലെ രണ്ടു നഗരങ്ങളിൽ ക്രിസ്ത്യൻ ശുശ്രൂഷകൾക്ക് വിലക്കേർപ്പെടുത്തി ഇസ്ലാമിസ്റ്റുകൾ

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ രണ്ടു നഗരങ്ങളിൽ ക്രിസ്ത്യൻ ശുശ്രൂഷകൾക്ക് ഇസ്ലാമിസ്റ്റുകൾ വിലക്കേർപ്പെടുത്തി. മേയ് 19 ന് വടക്കൻ സുമാത്രയുടെ തലസ്ഥാന നഗരത്തിലെ ബിഞ്ജായി ഗ്രാമത്തിലെ ഒരു കഫെയിൽ പ്രാർത്ഥന നടത്തിയ ക്രൈസ്തവരെ ഒരുകൂട്ടം മുസ്ലീങ്ങൾ തടയുകയായിരുന്നു. തെക്കൻ സുമാത്രയുടെ പെക്കൻബാരു പ്രവിശ്യയിലെ റിയാവുവിലും ക്രിസ്ത്യാനികൾക്ക് ആരാധനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വടക്കൻ സുമാത്രയിൽ ക്രിസ്ത്യാനികൾക്ക് നേരെ നടന്ന ആക്രമണത്തിൽ നാൽപതോളം മുസ്ലീങ്ങൾ പങ്കെടുത്തിരുന്നു. ലോകത്തിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്ന സംഘടനയായ ഓപ്പൺ ഡോർസിന്റെ 2023 ലെ കണക്കനുസരിച്ച് ക്രൈസ്തവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്ന 50 രാജ്യങ്ങളിൽ ഇന്തോനേഷ്യ 33-ാം സ്ഥാനത്താണ്. സുവിശേഷ പ്രഘോഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന പള്ളികൾ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നുണ്ട് എന്നും ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മതസ്വാതന്ത്ര്യലംഘനവുമായി ഇന്തോനേഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കൂടിവരുന്നുണ്ട്. സെറ്റാറ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് പീസിന്റെ കണക്കനുസരിച്ച് 2021 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 318 കേസുകൾ 2022 ആയപ്പോഴേക്കും 333 ആയി വർദ്ധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.