
കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമെൻസ് അസോസിയേഷൻ അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ് മാതൃദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചലൂസ് ഫാ. തോമസ് ആനിമൂട്ടിൽ ആമുഖസന്ദേശം നൽകി. ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ. സജി മലയിൽപുത്തൻപുരയിൽ, അപ്നാദേശ് ചീഫ് എഡിറ്റർ ഫാ. മാത്യു കുര്യത്തറ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറൽ സിസ്റ്റർ ലിസി മുടക്കോടിൽ, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിൽജി സജി, സിസ്റ്റർ അഡൈ്വസർ സി. സൗമി എസ്.ജെ.സി, അതിരൂപതാ ഭാരവാഹികളായ ലൈലമ്മ ജോമോൻ, ലീന ലൂക്കോസ്, ബീന ബിജു, അനി തോമസ്, ഏലിയാമ്മ ലൂക്കോസ്, ഇടയ്ക്കാട്ട് ഫൊറോന സെക്രട്ടറി സുജ കൊച്ചുപാലത്താനത്ത് എന്നിവർ പ്രസംഗിച്ചു.
അപ്നാദേശിന്റെ സഹകരണത്തോടെ ക്‌നാനായ മങ്ക മത്സരവും ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. കൂടാതെ കൂടുതൽ മക്കളുള്ള മാതാക്കളെ ചടങ്ങിൽ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള കെ.സി.ഡബ്ല്യു.എ പ്രവർത്തകർ ദിനാചരണത്തിൽ പങ്കെടുത്തു.