ഉണർന്നു പ്രവർത്തിച്ച് പ്രോലൈഫ് പ്രഗ്നൻസി സെന്ററുകൾ: അഞ്ചു വർഷത്തിനിടെ സംരക്ഷിക്കപ്പെട്ടത് ഒരു ലക്ഷത്തിനടുത്ത് ജീവനുകൾ

കഴിഞ്ഞ അഞ്ചുവർഷത്തെ ഊർജ്ജിതമായി പരിശ്രമങ്ങളിലൂടെ എൺപതിനായിരത്തിൽ കൂടുതൽ ജീവനുകൾ സംരക്ഷിക്കുവാൻ പ്രോലൈഫ്എ പ്രഗ്നൻസി സെന്ററുകൾക്ക് കഴിഞ്ഞതായി റിപ്പോർട്ട്. ഷാർലറ്റ് ലോസിയർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അപ്രതീക്ഷിത ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രയാസകരമായ സാഹചര്യങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് പിന്തുണ, വിദ്യാഭ്യാസം, ക്ലാസുകൾ, മെഡിക്കൽ പരിചരണം എന്നിവ നൽകുന്നത് വഴിയാണ് പ്രോ-ലൈഫ് പ്രഗ്നൻസി സെന്ററുകൾക്ക് ഈ നേട്ടം കൈവരിക്കുവാൻ കഴിഞ്ഞത്.

പ്രോലൈഫ് പ്രവർത്തങ്ങളുടെ ഫലമായി 2019 -ൽ 177,716 കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ പ്രോ ലൈഫ് പ്രവർത്തകരുടെ പ്രയത്നം ഏറ്റവും കൂടുതൽ ഫലം കണ്ട വർഷം ആയിരുന്നു 2019. 2020 -ൽ 1,44,176 ജീവൻ രക്ഷിക്കപ്പെട്ടതായാണ് കണക്കുകൾ. ഈ കാലയളവിനിടയിൽ സംരക്ഷിക്കപ്പെട്ട ജീവനുകളുടെ ആകെ എണ്ണം 8,28,131 ആണ്. ഇതു കൂടാതെ കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും ആയി പരോക്ഷമായ രീതിയിൽ ഉള്ള പരിശ്രമങ്ങളും ലോകമെമ്പാടുമുള്ള പ്രോ ലൈഫ് പ്രവർത്തകരുടെ ഭാഗത്തു നിന്നും നടന്നിരുന്നു.

പുതിയ കണക്കുകൾ പ്രോലൈഫ് പ്രവർത്തകർക്ക് സന്തോഷം നൽകുന്നുണ്ടെങ്കിലും അടുത്തിടെയായി തങ്ങൾക്കു നേരെ ഉള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായി ഇവർ വെളിപ്പെടുത്തുന്നു. പ്രോലൈഫ് സ്ഥാപനങ്ങളും ക്ലിനിക്കുകളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. എങ്കിലും രക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇവരെ സംതൃപ്തരാക്കുന്നു. കഴിഞ്ഞ വർഷങ്ങളിലായി പ്രോലൈഫ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.