ഇറ്റലിയിലേക്ക് കൂടുതൽ അഭയാർത്ഥികൾ എത്തുന്നു 

ഒക്ടോബർ 26, 28 തീയതികളിലായി 66 അഭയാർത്ഥികൾ ഇറ്റലിയിലേക്ക് എത്തുമെന്ന് സാന്ത് എജീദിയോ സമൂഹം അറിയിച്ചു. ഇവരിൽ 37 പേർ ഒക്ടോബർ 26-ന് രാവിലെ റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലെത്തി. ലെബനോനിലെ ബെയ്‌റൂട്ടിൽ നിന്നെത്തിയ ഈ അഭയാർത്ഥികളിൽ 13 പേർ പ്രായപൂർത്തി ആകാത്തവരാണ്. ബാക്കിയുള്ള 29 പേർ വെള്ളിയാഴ്‌ച എത്തുമെന്നും സാന്ത് എജീദിയോ സമൂഹം വ്യക്തമാക്കി.

സിറിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഈ അഭയാർത്ഥികൾ. ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിലായി ഇവർക്ക് താമസസൗകര്യമൊരുക്കുമെന്നും മാനവികപ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന ഈ സമൂഹം അറിയിച്ചു. സാന്ത് എജീദിയോ സമൂഹം, ഇറ്റലിയിലെ ഇവഞ്ചേലിക്കൽ സഭകളുടെ കൂട്ടായ്മ, ദിയാക്കൊണിയ, താവൊള വാൽദേസെ എന്നീ പ്രസ്ഥാനങ്ങൾ ചേർന്നാണ് ഇത്തവണയെത്തുന്ന 66 അഭയാർത്ഥികളെ സ്വീകരിക്കുക.

2016 മുതൽ ഇപ്പോൾ വരെ ലെബനോനിൽ നിന്നു മാത്രം 2,300 ആളുകളാണ് അഭയാർത്ഥികളായി ഇറ്റലിയിലെത്തിയത്. ഈ വർഷങ്ങളിൽ മാനവിക ഇടനാഴികൾ വഴി യൂറോപ്പിലെത്തിയ അഭയാർത്ഥികൾ ഏഴായിരത്തിലധികമാണ്. നിലവിലെ സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ മൂലം ലെബനോനിൽ കഴിയുന്ന അഭയാർത്ഥികളുടെ സ്ഥിതി എളുപ്പമല്ലെന്ന് സന്നദ്ധസംഘടനകൾ വ്യക്തമാക്കി.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.