മോൺസിഞ്ഞോർ ടൂറോ: പൗരോഹിത്യജീവിതത്തിൽ സംതൃപ്തിയോടെ നൂറാം വയസിലേക്ക്

ജനുവരി മാസാവസാനത്തോടെ, മോൺസിഞ്ഞോർ ടൂറോ തന്റെ നൂറാം ജന്മദിനം ആഘോഷിക്കുകയാണ്. ജീവിതത്തിന്റെ ഭൂരിഭാഗവും ദൈവത്തെ സേവിക്കുന്നതിനായി സമർപ്പിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ പൗരോഹിത്യജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മോൺ. ടൂറോ സംതൃപ്തനാണ്.

പല ഭാഷകളിലും പ്രാവീണ്യമുള്ള ആളാണ് മോൺ. ട്യൂറോ. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജർമ്മനിക്‌സിൽ ഡോക്ടറേറ്റ് നേടിയ ആളാണ് അദ്ദേഹം. എങ്കിലും എല്ലായ്പ്പോഴും തന്റെ വാക്കുകൾ മിതമായി ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ഏറ്റവും മികച്ച സെമിനാരി പരിശീലകരിൽ ഒരാളായിരുന്നു മോൺ. ടൂറോ. ഒരുപാട് വൈദികാർത്ഥികൾക്ക് പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യജീവിതം. 60 വർഷത്തിലേറെയായി സെമിനാരിയിൽ പുതിയനിയമ കോഴ്‌സുകൾ പഠിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു മോൺ. ടൂറോ. അദ്ദേഹത്തിന്റെ ക്ലാസ്സുകളും വാക്കുകളും അനുഭവങ്ങളും പൗരോഹിത്യത്തോടുള്ള വൈദികാർത്ഥികളുടെ സ്നേഹം വർദ്ധിപ്പിച്ചുവെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

സംതൃപ്തമായ ഒരു പൗരോഹിത്യജീവിതം

സെമിനാരി ലൈബ്രറിയുടെ ഡയറക്ടർ പദവിയും അദ്ദേഹം വഹിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പേരിലാണ് ആ ലൈബ്രറി അറിയപ്പെടുന്നതു തന്നെ. അദ്ദേഹം എഴുതിയ നാല് പുസ്തകങ്ങൾ ആ ലൈബ്രറിയിലുണ്ട്.

പ്രെസ്ബിറ്ററൽ (പ്രീസ്റ്റ്സ്) കൗൺസിൽ, പ്രീസ്റ്റ് പേഴ്സണൽ ബോർഡ്, അഡ്വക്കേറ്റ് എഡിറ്റോറിയൽ ബോർഡ് എന്നിവയുൾപ്പെടെ ഏതാനും ബോർഡുകളിലും മോൺ. ടൂറോ സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ നിരവധി വർഷത്തെ ജീവിതവും പൗരോഹിത്യത്തിലെ അദ്ദേഹത്തിന്റെ അനുഭവവും ശ്രദ്ധേയമായ വിദ്യാഭ്യാസവും ഒരുപാട് സംഭാവനകൾ സഭക്കു നൽകാൻ കാരണമായി.

ഇപ്പോൾ, തന്റെ നൂറാം ജന്മദിനത്തോട് അടുക്കുമ്പോൾ അദ്ദേഹം മറ്റ് മൂന്ന് വൈദികരോടൊപ്പം പാർക്ക് റിഡ്ജിലെ ഔവർ ലേഡി ഓഫ് മേഴ്‌സി റെക്‌റ്ററിയിൽ വിശ്രമജീവിതത്തിലാണ്. ദൈവാലയ പ്രവർത്തനങ്ങളിൽ സഹായിക്കാനായി 50 വർഷത്തിലേറെ വാരാന്ത്യങ്ങൾ ഈ ഇടവകയിൽ ചെലവഴിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തിന് നന്നായി അറിയാവുന്ന ഒരു ഇടവകയും കൂടിയാണിത്.

ജനുവരി 26 -ന്, തങ്ങളുടെ ഇടവകയെ ഇത്രയധികം സഹായിച്ച വൈദികന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇടവകാംഗങ്ങൾ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.