ഉക്രൈൻ അതിർത്തിയിൽ ഷെല്ലാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഉക്രൈൻ അതിർത്തി നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണം. ഏപ്രിൽ 16 -നു നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സെലിബ്രിറ്റി പാചകക്കാരനായ ജോസ് ആൻഡ്രേസിന്റെ വേൾഡ് സെൻട്രൽ കിച്ചണും ഷെല്ലാക്രമണത്തിൽ തകർന്നു. അവിടുത്തെ നാല് ജീവനക്കാർക്കാണ്  പരിക്കേറ്റത്. ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയതു മുതൽ ഈ സമൂഹ അടുക്കള നിലവിലുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും ആവശ്യക്കാർക്ക് അവ എത്തിക്കുന്നതിലും മുൻനിരയിലാണ് ഇവർ.

ആക്രമണം നടന്നെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്നതു തുടരുമെന്ന് ജോസ് ആൻഡ്രേസ് അറിയിച്ചു. “ഖാർകിവിലെ ടീമിനെ പരിപാലിക്കുകയും ആശംസകൾ നേരുകയും ചെയ്ത എല്ലാവർക്കും നന്ദി. പരിക്കേറ്റവർ സുഖമായിരിക്കുന്നു എല്ലാവരും മറ്റൊരു സ്ഥലത്ത് പാചകം ആരംഭിക്കാൻ തയ്യാറാവുകയാണ്” – ജോസ് ആൻഡ്രേസ് ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.